കേരളം

kerala

ETV Bharat / state

ചിഹ്നത്തിന്‍റെ മുകളില്‍ മഷി പുരട്ടിയെന്ന് ആരോപണം - wayanad local body election story

പ്രശ്‌നം ശ്രദ്ധയില്‍പെട്ടയുടനെ പരിഹരിച്ചുവെന്ന് പ്രിസൈഡിങ് ഓഫീസര്‍ വിശദീകരിച്ചു.

ചിഹ്നത്തിന്‍റെ മുകളില്‍ മഷി പുരട്ടിയെന്ന് ആരോപണം  മീനങ്ങാടി പഞ്ചായത്ത്‌  തദ്ദേശ തെരഞ്ഞെടുപ്പ്  കേരള തദ്ദേശ തെരഞ്ഞെടുപ്പ്  രണ്ടാംഘട്ട തദ്ദേശ തെരഞ്ഞെടുപ്പ്  ബിജെപിയുടെയും യുഡിഎഫിന്‍റെയും ചിഹ്നത്തിന് മുകളില്‍ മഷി പുരട്ടിയെന്ന് ആരോപണം
ചിഹ്നത്തിന്‍റെ മുകളില്‍ മഷി പുരട്ടിയെന്ന് ആരോപണം

By

Published : Dec 10, 2020, 1:18 PM IST

വയനാട്‌: മീനങ്ങാടി പഞ്ചായത്തിലെ പതിനൊന്നാം വാർഡില്‍ ഒന്നാം പോളിങ്‌ സ്റ്റേഷനില്‍ സ്ഥാനാര്‍ഥികളുടെ ചിഹ്നം കാണാത്ത വിധം പേന കൊണ്ട് വരച്ചതായി പരാതി. ബിജെപിയുടെയും യുഡിഎഫിന്‍റെയും ചിഹ്നത്തിന് മുകളില്‍ പേന കൊണ്ട് വരച്ചെതെന്ന്‌ മുന്നണികള്‍ ആരോപിച്ചു. അതേസമയം മഷി കൊണ്ട് വരയുണ്ടായിരുന്നെന്നും എന്നാല്‍ ചിഹ്നം കാണാത്ത രീതിയിലാല്ലായിരുന്നെന്നും പോളിങ് സ്റ്റേഷനിലെ പ്രിസൈഡിങ് ഓഫീസര്‍ വിശദീകരിച്ചു. ഇത് ശ്രദ്ധയില്‍പെട്ട ഉടനെ തന്നെ അത് നീക്കം ചെയ്‌ത് പ്രശ്‌നം പരിഹരിച്ചതായും ഓഫീസര്‍ പറഞ്ഞു.

ABOUT THE AUTHOR

...view details