വയനാട്:ജില്ലയില്‍ പുതിയതായി 172 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 111 പേര്‍ കൂടി രോഗമുക്തി നേടി. നാല് ആരോഗ്യപ്രവർത്തകര്‍ ഉള്‍പ്പെടെ 155 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. രണ്ട് പേര്‍ വിദേശത്ത് നിന്നും 15 പേര്‍ ഇതര സംസ്ഥാനങ്ങളിൽ നിന്നും എത്തിയവരാണ്. ജില്ലയിലെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 3215 ആയി ഉയർന്നു. നിലവിൽ 2480 പേർ രോഗമുക്തി നേടിയപ്പോൾ 719 പേർ ചികിത്സയിൽ തുടരുന്നു.
വയനാട്ടിൽ 172 പേർക്ക് കൂടി കൊവിഡ് - കേരളം കൊവിഡ്
111 പേര്‍ക്ക് രോഗമുക്തി. 155 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ
മുട്ടിൽ പഞ്ചായത്തിലെ 35 പേർ, 28 പടിഞ്ഞാറത്തറ സ്വദേശികൾ, 19 മേപ്പാടി സ്വദേശികൾ, 11 വെള്ളമുണ്ട സ്വദേശികൾ, പത്ത് എടവക സ്വദേശികൾ, ഏഴ് കൽപ്പറ്റ സ്വദേശികൾ, ബത്തേരി, മീനങ്ങാടി സ്വദേശികളായ ആറ് പേർ വീതം, തിരുനെല്ലി, മാനന്തവാടി സ്വദേശികളായ അഞ്ച് പേർ വീതം, അമ്പലവയൽ, പൊഴുതന സ്വദേശികളായ മൂന്ന് പേർ വീതം, കണിയാമ്പറ്റ, തൊണ്ടർനാട്, പനമരം, മുള്ളൻകൊല്ലി, കോട്ടത്തറ സ്വദേശികളായ രണ്ട് പേർ വീതം, നെന്മേനി, നൂൽപ്പുഴ, തരിയോട്, മൂപ്പൈനാട് സ്വദേശികളായ ഓരോ പേർ വീതം, രണ്ട് കോഴിക്കോട് സ്വദേശികള്‍, ചികിത്സയിലിരിക്കെ മരിച്ച മൂപ്പൈനാട് സ്വദേശിനി എന്നിവരാണ് സമ്പർക്കത്തിലൂടെ രോഗബാധിതരായത്.ഇവരിൽ മേപ്പാടി, എടവക, കോട്ടത്തറ, കോഴിക്കോട് സ്വദേശികളായ ഓരോരുത്തർ ആരോഗ്യ പ്രവർത്തകരാണ്.
സെപ്റ്റംബർ 19 ന് ദുബായിൽ നിന്നെത്തിയ പടിഞ്ഞാറത്തറ സ്വദേശി, ഖത്തറിൽ നിന്നെത്തിയ മാനന്തവാടി സ്വദേശി, സെപ്റ്റംബർ 14 ന് ഉത്തരാഖണ്ഡിൽ നിന്നെത്തിയ വൈത്തിരി സ്വദേശി, കർണാടകയിൽ നിന്നെത്തിയ രണ്ട് തൊണ്ടർനാട് സ്വദേശികൾ, സെപ്റ്റംബർ 16 ന് കർണാടകയിൽ നിന്നെത്തിയ നൂൽപ്പുഴ സ്വദേശി, സെപ്റ്റംബർ 17 ന് തമിഴ്‌നാട്ടിൽ നിന്നെത്തിയ രണ്ട് എടവക സ്വദേശികൾ, കർണാടകയിൽ നിന്നെത്തിയ മൂന്ന് പനമരം സ്വദേശികൾ, ഒരു നെന്മേനി സ്വദേശി, സെപ്റ്റംബർ 14ന് കർണാടകയിൽ നിന്നെത്തിയ പനമരം സ്വദേശി, ബെംഗളൂരുവിൽ നിന്നെത്തിയ ബത്തേരി സ്വദേശി, സെപ്റ്റംബർ ഒമ്പതിന് ബെംഗളൂരുവിൽ നിന്നെത്തിയ മീനങ്ങാടി സ്വദേശി, ഒരു മേപ്പാടി സ്വദേശി, കർണാടകയിൽ നിന്നെത്തിയ പുൽപ്പള്ളി സ്വദേശി എന്നിവരും രോഗബാധിതരിൽ ഉൾപ്പെടുന്നു.