വയനാട്:വയനാട്ടിൽ 148 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 17,449 ആയി ഉയർന്നു. 127 പേര്‍ കൂടി രോഗമുക്തി നേടി. രണ്ട് ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ എല്ലാവർക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഒരാളുടെ സമ്പര്‍ക്ക ഉറവിടം ലഭ്യമല്ല. 14,985 പേര്‍ ഇതുവരെ രോഗമുക്തരായി. 104 മരണം സ്ഥിരീകരിച്ചു. നിലവില്‍ 2,360 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 1,790 പേര്‍ വീടുകളിൽ ഐസൊലേഷനില്‍ കഴിയുന്നു.
വയനാട്ടിൽ 148 പേര്‍ക്ക് കൂടി കൊവിഡ് - വയനാട് കൊവിഡ്
127 പേര്‍ക്ക് കൂടി രോഗമുക്തി. രണ്ട് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗബാധ
![വയനാട്ടിൽ 148 പേര്‍ക്ക് കൂടി കൊവിഡ് wayanadu covid update wayanadu covid wayanadu വയനാട് കൊവിഡ് അപ്‌ഡേറ്റ് വയനാട് കൊവിഡ് വയനാട്](https://etvbharatimages.akamaized.net/etvbharat/prod-images/768-512-10106572-936-10106572-1609683204190.jpg)
കൽപ്പറ്റ, പടിഞ്ഞാറത്തറ സ്വദേശികളായ 15 പേർ വീതം, തരിയോടിൽ 13, നൂൽപ്പുഴ, വെള്ളമുണ്ട എന്നിവിടങ്ങളിൽ 12 പേർ വീതം, ബത്തേരിയിൽ 11, അമ്പലവയൽ, മുട്ടിൽ എന്നിവിടങ്ങളിൽ ഒമ്പത് പേർ വീതം, മാനന്തവാടി, പുൽപ്പള്ളി എന്നിവിടങ്ങളിൽ എട്ട് പേർ വീതം, എടവകയിൽ ആറ്, പൊഴുതനയിൽ അഞ്ച്, കണിയാമ്പറ്റ, കോട്ടത്തറ, മീനങ്ങാടി എന്നിവിടങ്ങളിൽ നാല് പേർ വീതം, വൈത്തിരി, പനമരം എന്നിവിടങ്ങളിൽ മൂന്ന് പേർ വീതം, നെൻമേനി എന്നിവിടങ്ങളിൽ രണ്ട് പേർ, മേപ്പാടി, മൂപ്പൈനാട്, പൂതാടി, തവിഞ്ഞാൽ, തിരുനെല്ലി സ്വദേശികളായ ഓരോരുത്തരുമാണ് സമ്പർക്കത്തിലൂടെ രോഗബാധിതരായത്.