കോഴിക്കോട് : വയനാട് പാർലമെന്‍റ് മണ്ഡലം എം.പി. രാഹുൽ ഗാന്ധി മുക്കം സി.എച്ച്.സിക്ക് കെട്ടിട നിർമ്മാണത്തിനായി അനുവദിച്ച 40 ലക്ഷം രൂപ നിരസിച്ച ആശുപത്രി മാനേജ്മെന്‍റ് കമ്മിറ്റിയുടെ നിലപാടിൽ പ്രതിഷേധിച്ച് യൂത്ത് ലീഗ് പ്രവർത്തകർ നഗരസഭ ഓഫീസിലേക്ക് മാർച്ചും തുടർന്ന് നിൽപ്പ് സമരവും സംഘടിപ്പിച്ചു. ആശുപത്രി പരിസരത്ത് നിന്ന് പ്രകടനമായെത്തിയ പ്രവർത്തകരും പൊലീസും തമ്മില്‍ നഗരസഭ ഓഫീസിന് മുന്നിൽ സംഘര്‍ഷമുണ്ടായി.
രാഹുൽ ഗാന്ധിയുടെ ഫണ്ട് നിരസിച്ച സംഭവത്തില്‍ പ്രതിഷേധവുമായി യൂത്ത് ലീഗ് - latest wayanad
മുക്കം സി.എച്ച്.സിക്ക് കെട്ടിട നിർമ്മാണത്തിനായി അനുവദിച്ച 40 ലക്ഷം രൂപ നിരസിച്ച ആശുപത്രി മാനേജ്മെന്‍റ് കമ്മിറ്റിയുടെ നിലപാടിൽ പ്രതിഷേധിച്ചാണ് സമരം

രാഹുൽ ഗാന്ധിയുടെ ഫണ്ട് നിരസിച്ച സംഭവം:യൂത്ത് ലീഗ് നിൽപ്പ് സമരം നടത്തി
രാഹുൽ ഗാന്ധിയുടെ ഫണ്ട് നിരസിച്ച സംഭവം; പ്രതിഷേധവുമായി യൂത്ത് ലീഗ്
മാർച്ച് യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി പി.കെ.ഫിറോസ് ഉദ്ഘാടനം ചെയ്തു. പ്രതിഷേധക്കാരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി.
Last Updated : Nov 5, 2019, 9:07 PM IST