കേരളം

kerala

ETV Bharat / state

മാവോയിസ്റ്റ് ഏറ്റുമുട്ടൽ വ്യാജമല്ലെന്ന് വയനാട് എസ്.പി - തണ്ടർബോൾട്ട്

ഏറ്റുമുട്ടലിൽ മരണപ്പെട്ട വേൽമുരുകന്‍റെ അമ്മയും സഹോദരനും മൃതശരീരം തിരിച്ചറിഞ്ഞിട്ടുണ്ട്

wayanad-sp-maoist-encounter-not-fake
മാവോയിസ്റ്റ് ഏറ്റുമുട്ടൽ വ്യാജമല്ലെന്ന് വയനാട് എസ്.പി

By

Published : Nov 4, 2020, 9:50 PM IST

Updated : Nov 4, 2020, 10:13 PM IST

വയനാട്: ബാണാസുരൻ മലയിൽ തണ്ടർബോൾട്ടും മാവോയിസ്റ്റുകളും തമ്മിലുള്ള ഏറ്റുമുട്ടൽ വ്യാജമല്ലെന്ന് വയനാട് എസ്.പി. സംഭവം പെട്ടെന്നുണ്ടായ ഏറ്റുമുട്ടലെന്നും എസ്‌.പി പറഞ്ഞു. ഏറ്റുമുട്ടലിന് ശേഷമുള്ള എല്ലാ നടപടിക്രമങ്ങളും പാലിച്ചിട്ടുണ്ട്. കേസ് ക്രം ബ്രാഞ്ചിന് കൈമാറി. കേസിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്തു. ഏറ്റുമുട്ടലിൽ മരണപ്പെട്ട വേൽമുരുകന്‍റെ അമ്മയും സഹോദരനും മൃതശരീരം തിരിച്ചറിഞ്ഞിട്ടുണ്ട്. സംഭവത്തിൽ വേരെ ആരെയും കസ്റ്റഡിയിൽ എടുത്തിട്ടില്ല. നിലവിൽ മറ്റാരെയും തിരിച്ചറിഞ്ഞിട്ടുമില്ല എന്നും അദ്ദേഹം പറഞ്ഞു.

മാവോയിസ്റ്റ് ഏറ്റുമുട്ടൽ വ്യാജമല്ലെന്ന് വയനാട് എസ്.പി

ജില്ലാ പൊലീസ് മേധാവികൾക്കും അയൽ സംസ്ഥാനത്തുള്ളവർക്കും പരിക്കേറ്റവർ ചികിത്സക്ക് വരുന്നത് ശ്രദ്ധിക്കണമെന്നു നിർദേശമുണ്ട്. ഏറ്റുമുട്ടൽ സമയത്ത് സംഭവസ്ഥലത്ത് തണ്ടർ ബോൾട്ട് അടക്കം പൊലീസ് ഉദ്യോഗസ്ഥർ ഉണ്ടായിരുന്നു. എന്നാൽ സംഭവസ്ഥലത്ത് മാവോയിസ്റ്റുകൾ തമ്പടിച്ചിരുന്നതായി തെളിവില്ല. അവരുടെ കൈവശമുണ്ടായിരുന്ന ആയുധങ്ങളെപ്പറ്റിയും തെളിവുകൾ ലഭിച്ചിട്ടില്ല. ഏറ്റുമുട്ടൽ നടന്ന് ചില ഇടങ്ങളിൽ ചോരയുടെ പാടുകൾ കണ്ടെത്തിയിട്ടുണ്ട്. ഏറ്റുമുട്ടൽ കഴിഞ്ഞ് മൂന്ന് മണിക്കൂർ കഴിഞ്ഞാണ് തെരച്ചിൽ ആരംഭിച്ചത്. സംഭവത്തിൽ ക്രൈം ബ്രാഞ്ച് ഡി.വൈ.എസ്.പി ബെന്നിക്കാണ് അന്വേഷണ ചുമതല. ഏറ്റുമുട്ടലിൽ പൊലീസുകാർക്ക് ആർക്കും പരിക്കില്ല.

Last Updated : Nov 4, 2020, 10:13 PM IST

ABOUT THE AUTHOR

...view details