വയനാട്:മേപ്പാടി പോളിടെക്‌നിക്ക് കോളജില്‍ മയക്ക് മരുന്ന് സംഘത്തിന്‍റെ ആക്രമണത്തില്‍ പരിക്കേറ്റ എസ്എഫ്ഐ നേതാവ് അപർണ ഗൗരിയെ മികച്ച ചികിത്സ ലഭ്യമാക്കാനായി കോഴിക്കോട്ടേക്ക് മാറ്റാനൊരുങ്ങി കുടുംബം. ആക്രമണത്തില്‍ ഗുരുതര പരിക്കേറ്റ അപര്‍ണക്ക് വെള്ളം പോലും കുടിക്കാനാവാത്ത സ്ഥിതിയാണ്. ഇതെല്ലാം കണക്കിലെടുത്താണ് കോഴിക്കോട്ടേക്ക് മാറ്റാനുള്ള നീക്കം.
എസ്എഫ്ഐ വനിത നേതാവിനെതിരായ ആക്രമണം; അപര്‍ണ ഗൗരിയെ കോഴിക്കോട്ടേക്ക് മാറ്റും - wayanad news updates
വയനാട് മേപ്പാടിയിലെ പോളി ടെക്‌നിക്ക് കോളജില്‍ ആക്രമണത്തിനിരയായ എസ്‌എഫ്‌ഐ നേതാവ് അപര്‍ണ ഗൗരിക്ക് മികച്ച ചികിത്സ ലഭ്യമാക്കാനായി കോഴിക്കോട്ടേക്ക് മാറ്റാനൊരുങ്ങി കുടുംബം.
അപര്‍ണ ഗൗരിയെ കോഴിക്കോട്ടേക്ക് മാറ്റും
ഡിസംബര്‍ രണ്ടിനാണ് മേപ്പാടി പോളിടെക്‌നിക്ക് കാമ്പസിനകത്ത് എസ്‌എഫ്ഐ നേതാവ് അപര്‍ണ ആക്രമണത്തിനിരയായത്. തലയ്‌ക്കും നെഞ്ചിലുമേറ്റ ഗുരുതര പരിക്ക് കാരണം ആന്തരിക രക്തസ്രാവം ഉണ്ടായി. ആക്രണത്തിന് ശേഷം നാല് ദിവസം പിന്നിട്ടിട്ടും ആരോഗ്യ സ്ഥിതി മെച്ചപ്പെടാത്ത സാഹചര്യത്തിലാണ് കോഴിക്കോട്ടേക്ക് മാറ്റുന്നത്. അപര്‍ണയുടെ മുഴുവന്‍ ചികിത്സ ചെലവുകളും സിപിഎം ഏറ്റെടുത്തു.
Last Updated : Dec 6, 2022, 8:58 PM IST