വയനാട്: ജില്ലയില്‍ ഇന്ന് 87 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 12,849 ആയി ഉയർന്നു. രണ്ട് ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ എല്ലാവർക്കും സമ്പർക്കത്തിലൂടെയാണ് കൊവിഡ് സ്ഥിരീകരിച്ചത്. രണ്ട് പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. ഇതുവരെ 10,779 പേര്‍ രോഗമുക്തരായി. നിലവില്‍ 1990 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 1443 പേര്‍ വീടുകളിൽ ഐസൊലേഷനിലാണ്. കൊവിഡ് ബാധിച്ച് ചികിത്സയിലിരിക്കെ 80 പേരാണ് ജില്ലയിൽ മരിച്ചത്.
വയനാട് 87 പേര്‍ക്ക് കൂടി കൊവിഡ് - 87 new covid cases in wayanad
രണ്ട് ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ എല്ലാവർക്കും സമ്പർക്കത്തിലൂടെയാണ് കൊവിഡ് സ്ഥിരീകരിച്ചത്

പുൽപ്പള്ളി(23), കൽപ്പറ്റ(13), മുള്ളൻകൊല്ലി(6), മാനന്തവാടി, ബത്തേരി എന്നീ പ്രദേശങ്ങളിൽ നിന്ന് എട്ടു പേർ വീതം, മുട്ടിൽ, പനമരം, മേപ്പാടി, വെള്ളമുണ്ട എന്നീ പ്രദേശങ്ങളിൽ നിന്ന് മൂന്ന് പേർ വീതം, കണിയാമ്പറ്റ, തൊണ്ടർനാട് എന്നീ പ്രദേശങ്ങളിലെ രണ്ട് പേർ വീതം, അമ്പലവയൽ, എടവക, കോട്ടത്തറ, മീനങ്ങാടി, മൂപ്പൈനാട്, നൂൽപ്പുഴ, പടിഞ്ഞാറത്തറ, തരിയോട്, തവിഞ്ഞാൽ, വേങ്ങപ്പള്ളി, വൈത്തിരി സ്വദേശികളായ ഓരോരുത്തരുമാണ് സമ്പർക്കത്തിലൂടെ രോഗബാധിതരായത്.
ഡിസംബർ 12ന് കർണാടകയിൽ നിന്ന് വന്ന മുള്ളൻകൊല്ലി സ്വദേശി, ഡിസംബർ നാലിന് സൗദി അറേബ്യയിൽ നിന്നു വന്ന നെന്മേനി സ്വദേശി എന്നിവരാണ് ഇതര സംസ്ഥാനത്തു നിന്നും വിദേശത്തു നിന്നുമെത്തി രോഗബാധിതരായത്.