വയനാട്:ജില്ലയില്‍ ഇന്ന് 84 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 66 പേര്‍ രോഗമുക്തി നേടി. 83 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. രണ്ടു പേരുടെ രോഗ ഉറവിടം വ്യക്തമല്ല. ഒരാള്‍ ഇതര സംസ്ഥാനത്ത് നിന്നെത്തിയതാണ്. ഇതോടെ ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 5209 ആയി. 4084 പേര്‍ ഇതുവരെ രോഗമുക്തരായി. ചികിത്സയിലിരിക്കെ 29 പേര്‍ മരിച്ചു. നിലവില്‍ 1096 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 315 പേര്‍ വീടുകളിലും 35 പേര്‍ ഇതര ജില്ലകളിലും ചികിത്സയിലാണ്.
വയനാട്ടിൽ 84 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു - വയനാട് കൊവിഡ് കണക്ക്
നിലവില്‍ 1096 പേരാണ് ജില്ലയിൽ ചികിത്സയിലുള്ളത്.

വയനാട്ടിൽ 84 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു
രോഗബാധിതര്‍:
മുട്ടില്‍ സ്വദേശികള്‍ 19, മീനങ്ങാടി സ്വദേശികള്‍ 13, കണിയാമ്പറ്റ സ്വദേശികള്‍ 8, ബത്തേരി, മാനന്തവാടി സ്വദേശികൾ 7 പേര്‍ വീതം, മേപ്പാടി സ്വദേശികള്‍ 6, മുള്ളന്‍കൊല്ലി സ്വദേശികള്‍ 5, പുല്‍പ്പള്ളി, കല്‍പ്പറ്റ സ്വദേശികളായ 4 പേര്‍ വീതം, അമ്പലവയല്‍, തവിഞ്ഞാല്‍ സ്വദേശികള്‍ 2 പേര്‍ വീതം, നൂല്‍പ്പുഴ, തൊണ്ടര്‍നാട്, പനമരം, വൈത്തിരി, വെള്ളമുണ്ട, പൂതാടി സ്വദേശികളായ ഓരോരുത്തരും കര്‍ണാടകയില്‍ നിന്ന് വന്ന ഒരു വാരാമ്പറ്റ സ്വദേശിയുമാണ് രോഗബാധിതരായത്.