കേരളം

kerala

ETV Bharat / state

വയനാട്ടിൽ 241 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു - വയനാട് കൊവിഡ് കേസുകൾ

നിലവിൽ ജില്ലയിൽ 2,862 പേരാണ് കൊവിഡ് ചികിത്സയിൽ കഴിയുന്നത്

wayanad covid cases  wayanad covid tally  wayanad covid news  വയനാട് കൊവിഡ് കണക്ക്  വയനാട് കൊവിഡ് കേസുകൾ  വയനാട് കൊവിഡ് വാർത്ത
വയനാട്ടിൽ 241 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു

By

Published : Jan 15, 2021, 8:31 PM IST

വയനാട്: ജില്ലയില്‍ ഇന്ന് 241 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 207 പേര്‍ രോഗമുക്തി നേടി. നാല് ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 240 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇതില്‍ 12 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. വിദേശത്ത് നിന്ന് എത്തിയ ഒരാള്‍ക്കും ഇന്ന് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
ഇതോടെ ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 19,782 ആയി. 16,799 പേര്‍ ഇതുവരെ രോഗമുക്തരായി. 121 മരണങ്ങളാണ് ജില്ലയിൽ ഇതുവരെ കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചത്. 2,862 സജീവ കൊവിഡ് രോഗികളാണ് നിലവിൽ ജില്ലയിലുള്ളത്. ഇതിൽ 2,601 പേര്‍ വീടുകളിലാണ് നിരീക്ഷണത്തിൽ കഴിയുന്നത്.

ABOUT THE AUTHOR

...view details