വയനാട്: ജില്ലയില്‍ ഇന്ന് 231 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ജില്ലയിലെ ആകെ കൊവിഡ് രോഗികളുടെ എണ്ണം 16,123 ആയി ഉയർന്നു. മൂന്ന് ആരോഗ്യ പ്രവര്‍ത്തകർ ഉള്‍പ്പെടെ 229 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ ഉണ്ടായത്.
വയനാട്ടിൽ 231 പേര്‍ക്ക് കൂടി കൊവിഡ് - wayanad covid updates
ആകെ കൊവിഡ് രോഗികളുടെ എണ്ണം 16,123. ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 13,607
അഞ്ച് പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. ഇതര സംസ്ഥാനത്ത് നിന്നും എത്തിയ രണ്ട് പേർക്കും രോഗം സ്ഥിരീകരിച്ചു. നിലവില്‍ 2,416 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 1,566 പേര്‍ വീടുകളിൽ ഐസോലേഷനിലാണ്. 162 പേര്‍ രോഗമുക്തി നേടിയതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 13,607 ആയി ഉയരുകയും ചെയ്‌തു.
പനമരം, മേപ്പാടി, എടവക, വെള്ളമുണ്ട, കൽപ്പറ്റ, അമ്പലവയൽ, മാനന്തവാടി, ബത്തേരി, മുട്ടിൽ, മീനങ്ങാടി, പൊഴുതന, വൈത്തിരി, കണിയാമ്പറ്റ, നെന്മേനി, നൂൽപ്പുഴ, കോട്ടത്തറ, പുൽപള്ളി,പൂതാടി, പടിഞ്ഞാറത്തറ, വെങ്ങപ്പള്ളി എന്നീ പ്രദേശങ്ങളിലുള്ളവർക്കാണ് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത്.