കേരളം

kerala

ETV Bharat / state

വയനാട്ടില്‍ ഇന്ന് 218 പേര്‍ക്ക് കൊവിഡ്

നിലവില്‍ 3421 പേരാണ് ജില്ലയില്‍ ചികിത്സയിലുള്ളത്.

wayanad reports 218 new covid cases  wayanad  wayanad covid cases  wayanad covid news  wayanad covid update  വയനാട്ടില്‍ ഇന്ന് 218 പേര്‍ക്ക് കൊവിഡ്  വയനാട്  വയനാട് കൊവിഡ്  വയനാട് കൊവിഡ് വാര്‍ത്തകള്‍
വയനാട്ടില്‍ ഇന്ന് 218 പേര്‍ക്ക് കൊവിഡ്

By

Published : Feb 2, 2021, 7:50 PM IST

വയനാട്:ജില്ലയില്‍ ഇന്ന് 218 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 172 പേര്‍ ഇന്ന് രോഗമുക്തി നേടി. അഞ്ച് ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 213 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ സ്ഥിരീകരിച്ചത്. വിദേശത്ത് നിന്നെത്തിയ 4 പേര്‍ക്കും ഇതര സംസ്ഥാനത്ത് നിന്നെത്തിയ ഒരാള്‍ക്കും രോഗം റിപ്പോര്‍ട്ട് ചെയ്‌തിട്ടുണ്ട്. ഇതോടെ ജില്ലയില്‍ കൊവിഡ് ബാധിച്ചവരുടെ ആകെ എണ്ണം 23517 ആയി. 19953 പേര്‍ ഇതുവരെ ജില്ലയില്‍ രോഗമുക്തരായി. ചികിത്സയിലിരിക്കെ 143 പേരാണ് ഇതുവരെ വയനാട്ടില്‍ കൊവിഡ് മൂലം മരിച്ചത്.

നിലവില്‍ 3421 പേരാണ് ജില്ലയില്‍ ചികിത്സയിലുള്ളത്. ഇവരില്‍ 2775 പേര്‍ വീടുകളിലാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ സുല്‍ത്താന്‍ ബത്തേരി സ്വദേശികള്‍ 29, വൈത്തിരി 24, കണിയാമ്പറ്റ 18, കല്‍പ്പറ്റ 17, മാനന്തവാടി 16, പുല്‍പള്ളി 15, മൂപ്പൈനാട് 14, വെള്ളമുണ്ട 12, പൂതാടി 9, മേപ്പാടി, തവിഞ്ഞാല്‍ എന്നിവിടങ്ങളില്‍ നിന്ന് 8 പേര്‍ വീതം, നെന്മേനി 7, നൂല്‍പ്പുഴ 6, പടിഞ്ഞാറത്തറ 5, കോട്ടത്തറ, തൊണ്ടര്‍നാട് എന്നിവിടങ്ങളില്‍ നിന്ന് 4 പേര്‍ വീതം, മുട്ടില്‍, പനമരം, തിരുനെല്ലി എന്നിവിടങ്ങളില്‍ നിന്ന് 3 പേര്‍ വീതം, അമ്പലവയല്‍, മുള്ളന്‍കൊല്ലി എന്നിവിടങ്ങളില്‍ നിന്ന് 2 പേര്‍ വീതം, എടവക, മീനങ്ങാടി, പൊഴുതന, തരിയോട് എന്നിവിടങ്ങളില്‍ നിന്ന് ഒരാള്‍ വീതവും ഉള്‍പ്പെടുന്നു. സമ്പര്‍ക്കത്തിലൂടെയാണ് ഇവര്‍ രോഗബാധിതരായത്.

വിദേശത്ത് നിന്നും വന്ന രണ്ട് കല്‍പ്പറ്റ സ്വദേശികള്‍ക്കും, ബത്തേരി, നെന്മേനി സ്വദേശികള്‍ക്കും തമിഴ്‌നാട്ടില്‍ നിന്നെത്തിയ വൈത്തിരി സ്വദേശിക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

ABOUT THE AUTHOR

...view details