കേരളം

kerala

ETV Bharat / state

വയനാട്ടിൽ 167 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു - വയനാട് കൊവിഡ് കണക്ക്

രോഗം ബാധിച്ചതിൽ 164 പേര്‍ സമ്പർക്ക രോഗബാധിതരാണ്

Wayanad covid tally  kerala covid tally  covid 19  കൊവിഡ് 19  വയനാട് കൊവിഡ് കണക്ക്  കേരള കൊവിഡ് കണക്ക്
വയനാട്ടിൽ 167 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു

By

Published : Nov 6, 2020, 7:51 PM IST

വയനാട്: ജില്ലയില്‍ ഇന്ന് 167 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിൽ 134 പേര്‍ രോഗമുക്തരായി. ഒരു ആരോഗ്യ പ്രവര്‍ത്തക ഉള്‍പ്പെടെ 164 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 3 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 3 പേര്‍ ഇതര സംസ്ഥാനത്തു നിന്നും വിദേശത്തു നിന്നുമായി എത്തിയതാണ്. ഇതോടെ ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 7757 ആയി. ജില്ലയിൽ 6729 പേര്‍ ഇതുവരെ രോഗമുക്തരായി. ചികിത്സയിലിരിക്കെ 55 പേരാണ് മരിച്ചത്. നിലവില്‍ 957 പേരാണ് ജില്ലയിൽ കൊവിഡ് ചികിത്സയിലുള്ളത്. ഇവരില്‍ 434 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്.

രോഗം സ്ഥിരീകരിച്ചവര്‍: പൂതാടി സ്വദേശികള്‍ 28 പേര്‍, വെള്ളമുണ്ട 24 പേര്‍, മീനങ്ങാടി 20 പേര്‍, കണിയാമ്പറ്റ 12 പേര്‍, മേപ്പാടി 11 പേര്‍, മൂപ്പൈനാട്, ബത്തേരി 9 പേര്‍ വീതം, മാനന്തവാടി, കല്‍പ്പറ്റ 8 പേര്‍ വീതം, മുട്ടില്‍, നെന്മേനി 7 പേര്‍ വീതം, തൊണ്ടര്‍നാട് 5 പേര്‍, വൈത്തിരി 4 പേര്‍, അമ്പലവയല്‍, പനമരം, പൊഴുതന, തിരുനെല്ലി 2 പേര്‍ വീതം, നൂല്‍പ്പുഴ, പുല്‍പള്ളി, തവിഞ്ഞാല്‍, വെങ്ങപ്പള്ളി ഒരോരുത്തരുമാണ് സമ്പര്‍ക്കത്തിലൂടെ രോഗ ബാധിതരായത്. ഒക്‌ടോബര്‍ 29നു വിദേശത്തു നിന്നും വന്ന മേപ്പാടി സ്വദേശി, നവംബര്‍ 4നു കര്‍ണാടകയില്‍ നിന്നു വന്ന 2 മാനന്തവാടി സ്വദേശികള്‍ എന്നിവരും രോഗബാധിതരായി.

ABOUT THE AUTHOR

...view details