വയനാട്: ജില്ലയില്‍ ഇന്ന് 165 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 16923 ആയി ഉയർന്നു.
വയനാട്ടിൽ 165 പേര്‍ക്ക് കൂടി കൊവിഡ് - 165 new covid cases in wayanad
ഇതുവരെ ജില്ലയിൽ 14466 പേര്‍ രോഗമുക്തരായി.

രണ്ട് ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 163 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ ഉണ്ടായത്. ഇന്ന് കൊവിഡ് സ്ഥിരീകരിച്ച ഏഴു പേരുടെ സമ്പര്‍ക്ക ഉറവിടം ലഭ്യമല്ല. ഇതര സംസ്ഥാനത്ത് നിന്നെത്തിയ രണ്ട് പേര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 14466 പേര്‍ ഇതുവരെ രോഗമുക്തരായി. നിലവില്‍ 2355 പേരാണ് ജില്ലയിൽ ചികിത്സയിലുള്ളത്. ഇവരില്‍ 1630 പേര്‍ വീടുകളിൽ ഐസൊലേഷനിലാണ്.
അമ്പലവയല്‍, കല്‍പ്പറ്റ, ബത്തേരി, പടിഞ്ഞാറത്തറ, വെങ്ങപ്പള്ളി, മേപ്പാടി, തിരുനെല്ലി, പൊഴുതന, കോട്ടത്തറ, വെള്ളമുണ്ട, മുള്ളന്‍കൊല്ലി, പനമരം, എടവക, തവിഞ്ഞാല്‍, തരിയോട് എന്നീ പ്രദേശങ്ങളിലുള്ളവർക്കാണ് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത്.