കേരളം

kerala

ETV Bharat / state

വയനാട്ടിൽ 159 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു

വയനാട് ജില്ലയിൽ നിലവിൽ 978 പേരാണ് കൊവിഡ് ചികിത്സയിൽ കഴിയുന്നത്.

wayanad covid tally  covid 19  wayanad covid today  കൊവിഡ് 19  വയനാട് കൊവിഡ് കണക്ക്  വയനാട് ഇന്നത്തെ കൊവിഡ്
വയനാട്ടിൽ 159 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു

By

Published : Nov 11, 2020, 7:46 PM IST

വയനാട്:ജില്ലയില്‍ ഇന്ന് 159 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതിൽ 158 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗബാധ. മൂന്ന് ആരോഗ്യ പ്രവർത്തകർക്കും ഇതര സംസ്ഥാനത്തുനിന്നും വന്ന ഒരാൾക്കും ഇന്ന് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. 10 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. ഇന്ന് ജില്ലയിൽ 83 പേരാണ് കൊവിഡ് മുക്തരായി ആശുപത്രി വിട്ടത്. ഇതോടെ ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 8296 ആയി. 7262 പേര്‍ ജില്ലയിൽ ഇതുവരെ രോഗമുക്തരായി. ചികിത്സയിലിരിക്കെ 56 പേരാണ് മരിച്ചത്. നിലവില്‍ ജില്ലയിൽ 978 സജീവ കൊവിഡ് രോഗികളാണുള്ളത്. ഇവരില്‍ 482 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്.

രോഗം സ്ഥിരീകരിച്ചവര്‍:

നെന്മേനി 18 പേര്‍, പടിഞ്ഞാറത്തറ 16 പേര്‍, മേപ്പാടി 14 പേര്‍, വെള്ളമുണ്ട 13 പേര്‍, എടവക, മീനങ്ങാടി 12 പേര്‍ വീതം, മാനന്തവാടി, തരിയോട് 10 പേര്‍ വീതം, മുട്ടില്‍ 8 പേര്‍, കല്‍പ്പറ്റ, ബത്തേരി, തൊണ്ടര്‍നാട് 7 പേര്‍ വീതം, പനമരം 5 പേര്‍, കണിയാമ്പറ്റ, കോട്ടത്തറ, തിരുനെല്ലി 3 പേര്‍ വീതം, മൂപ്പൈനാട്, പൂതാടി, പൊഴുതന 2 പേര്‍ വീതം, നൂല്‍പ്പുഴ, പുല്‍പ്പള്ളി, വെങ്ങപ്പള്ളി, വൈത്തിരി സ്വദേശികളായ ഓരോരുത്തരുമാണ് സമ്പര്‍ക്കത്തിലൂടെ രോഗബാധിതരായത്. മധ്യപ്രദേശില്‍ നിന്ന് വന്ന പൊഴുതന സ്വദേശിയാണ് ഇതര സംസ്ഥാനത്തു നിന്ന് വന്ന് രോഗബാധിതനായത്.

ABOUT THE AUTHOR

...view details