കേരളം

kerala

ETV Bharat / state

വയനാട് 140 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു

നിലവില്‍ 2142 പേരാണ് ജില്ലയില്‍ ചികിത്സയിലുള്ളത്

wayanad reports 140 more covid cases  wayanad  covid 10  corona virus  വയനാട് 140 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു  വയനാട്  കൊവിഡ്
വയനാട് 140 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു

By

Published : Dec 17, 2020, 7:39 PM IST

വയനാട്: ജില്ലയില്‍ ഇന്ന് 140 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 210 പേര്‍ രോഗമുക്തി നേടി. 138 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. മൂന്ന് പേരുടെ സമ്പര്‍ക്ക ഉറവിടം ലഭ്യമല്ല. ഇതോടെ ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 14209 ആയി ഉയര്‍ന്നു. 11982 പേര്‍ ഇതുവരെ രോഗമുക്തി നേടി. നിലവില്‍ 2142 പേരാണ് ജില്ലയില്‍ ചികിത്സയിലുള്ളത്. ഇവരില്‍ 1312 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്.

പുതുതായി രോഗം സ്ഥിരീകരിച്ചവരില്‍ ബത്തേരി 20, പടിഞ്ഞാറത്തറ 15, മാനന്തവാടി 13, കോട്ടത്തറ 12, കല്‍പ്പറ്റ 11, പുല്‍പള്ളി 10, നെന്മേനി 7, മുട്ടില്‍ 6, കണിയാമ്പറ്റ , മുള്ളന്‍കൊല്ലി , മൂപ്പനാട് , തൊണ്ടര്‍നാട്, പൂതാടി എന്നിവിടങ്ങളില്‍ നിന്ന് 5 പേര്‍ വീതം, വൈത്തിരി 4 , മീനങ്ങാടി , മേപ്പാടി 3 എന്നിവിടങ്ങളില്‍ നിന്ന് 3 പേര്‍ വീതം, തരിയോട് 2, അമ്പലവയല്‍, നൂല്‍പ്പുഴ , പനമരം , പൊഴുതന , തവിഞ്ഞാല്‍ , തിരുനെല്ലി , വെള്ളമുണ്ട എന്നിവിടങ്ങളില്‍ നിന്ന് ഓരോരുത്തരും ഉള്‍പ്പെടുന്നു. ഇവര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധിതരായത്. തമിഴ്‌നാട്ടില്‍ നിന്നു വന്ന ബത്തേരി ,കല്‍പ്പറ്റ സ്വദേശികള്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

ABOUT THE AUTHOR

...view details