വയനാട് 109 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു - വയനാട് പുതിയ കൊവിഡ് രോഗികള്‍
രോഗം സ്ഥിരീകരിച്ചവരില്‍ 104 പേര്‍ക്കും രോഗം പടര്‍ന്നത് സമ്പര്‍ക്കത്തിലൂടെ.
വയനാട്: ജില്ലയില്‍ പുതിയതായി 109 കൊവിഡ് ബാധിതര്‍. ഇതില്‍ 104 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം പടര്‍ന്നത്. ഒരാളുടെ രോഗത്തിന്‍റെ ഉറവിടം വ്യക്തമല്ല. ഇതരസംസ്ഥാനങ്ങളില്‍ നിന്നെത്തിയ നാല് പേര്‍ക്കും വിദേശത്ത് നിന്നെത്തിയ ഒരാള്‍ക്കും രോഗം സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ ജില്ലയില്‍ 96 പേര്‍ രോഗമുക്തരായതായും ആരോഗ്യ വിഭാഗം വ്യക്തമാക്കി. ജില്ലയില്‍ ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 4.083 ആയി. ഇതില്‍ 2,961 പേര്‍ രോഗമുക്തരായി. നിലവില്‍ 1,100 പേരാണ് ജില്ലയില്‍ ചികിത്സയില്‍ കഴിയുന്നത്.