" തങ്കത്തോണിയുമായി" രേണുക: നാട്ടിലും സോഷ്യല്‍മീഡിയയിലും താരത്തിളക്കം - tribal music band news
വയനാട് ജില്ലയിലെ ഗോത്ര വിഭാഗങ്ങളിലെ പാട്ടുകാരെ പരിചയപ്പെടുത്തുന്ന ട്രൈബൽ മ്യൂസിക് ബാൻഡിലൂടെയാണ് രേണുക കാമറയ്ക്ക് മുന്നിൽ പാടിയത്. മൂന്ന് ദിവസം കൊണ്ട് 6000 പേരാണ് മാനന്തവാടി ഗവൺമെന്‍റ് ഹയർ സെക്കൻഡറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥിനിയായ രേണുകയുടെ പാട്ട് ഷെയർ ചെയ്തത്.
സോഷ്യല്‍ മീഡിയയില്‍ ഹിറ്റായി രേണുക; വഴിത്തിരിവായത് ട്രൈബല്‍ മ്യൂസിക് ബാൻഡ്
വയനാട്: ഒരു പാട്ടുകൊണ്ട് നാട്ടിലെ താരമായവർ നിരവധിയാണ്. പക്ഷേ മാനന്തവാടി കോൺവെന്‍റ്കുന്ന് പണിയ കോളനിയിലെ രേണുക ഇപ്പോൾ സ്വന്തം നാടിന് മാത്രമല്ല, സോഷ്യല്‍മീഡിയയിലും താരമാണ്. മഴവിൽകാവടി എന്ന സിനിമയിലെ തങ്കത്തോണി എന്നു തുടങ്ങുന്ന പാട്ടാണ് രേണുക ആദ്യം പാടിയത്. മൂന്ന് ദിവസം കൊണ്ട് മൂന്ന് ലക്ഷം പേരാണ് രേണുകയുടെ പാട്ട് സോഷ്യല്‍ മീഡിയയില്‍ കണ്ടത്.
Last Updated : Jul 9, 2020, 9:52 PM IST