കേരളം

kerala

ETV Bharat / state

വയനാട്ടിൽ ഭിന്നശേഷിക്കാരെ ലൈംഗികമായി ചൂഷണം ചെയ്തതായി പരാതി - വയനാട്

വടുവഞ്ചാല്‍ നവജീവന്‍ ട്രസ്റ്റിനെതിരെയാണ് പരാതി. സ്ഥാപനം അടച്ചു പൂട്ടാന്‍ നിര്‍ദേശം

ഭിന്നശേഷിക്കാരെ ലൈംഗികമായി ചൂഷണം ചെയ്തതായി പരാതി

By

Published : Jul 17, 2019, 8:28 AM IST

Updated : Jul 17, 2019, 10:39 AM IST

വയനാട്:ഭിന്നശേഷിക്കാരെ ലൈംഗികമായി ചൂഷണം ചെയ്തതായി പരാതി. വയനാട്ടിൽ ഭിന്നശേഷിക്കാരായ വിദ്യാർഥികൾക്ക് തൊഴിൽ പരിശീലനം നൽകുന്ന വടുവഞ്ചാൽ നവജീവൻ ട്രസ്റ്റിനെതിരെയാണ് ജീവനക്കാർ ജില്ലാ ലീഗൽ സർവീസ് അതോറിറ്റിക്ക് പരാതി നൽകിയത്. പരാതിയുടെ അടിസ്ഥാനത്തിൽ സ്ഥാപനം അടച്ചു പൂട്ടാൻ സാമൂഹ്യനീതി വകുപ്പ് നിർദേശിച്ചു. നവജീവൻ ട്രസ്റ്റിന് ഇത്തരമൊരു സ്ഥാപനം നടത്താൻ നിയമപരമായി അനുമതിയില്ലെന്നാണ് അമ്പലവയൽ പഞ്ചായത്ത് ലീഗൽ സർവീസ് അതോറിറ്റിയെ അറിയിച്ചത്. തുടർന്ന് സ്ഥാപനത്തിൽ പരിശോധന നടത്തിയ സാമൂഹ്യ നീതി വകുപ്പ് പ്രവർത്തനം നിർത്താൻ നിർദേശം നൽകി. ലൈംഗിക ചൂഷണം സംബന്ധിച്ച പരാതി ജില്ലാ പൊലീസ് മേധാവിക്ക് കൈമാറിയിട്ടുണ്ട്. എന്നാൽ പരാതിയിലെ ആരോപണങ്ങൾ വ്യാജമാണെന്ന് നവജീവൻ ട്രസ്റ്റ് ചെയർമാൻ എൽദോ പറയുന്നു. ഇക്കാര്യം ലീഗൽ സർവീസ് അതോറിറ്റിയെ ബോധ്യപ്പെടുത്തുമെന്നും ചെയർമാൻ അറിയിച്ചു.

Last Updated : Jul 17, 2019, 10:39 AM IST

ABOUT THE AUTHOR

...view details