കേരളം

kerala

ETV Bharat / state

തോട്ടത്തില്‍ നില്‍ക്കെ മധ്യവയസ്‌കന് നേരെ കടുവയുടെ ആക്രമണം ; ഗുരുതരമായി പരിക്കേറ്റയാളെ കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റും - റഫര്‍

വയനാട് മാനന്തവാടി പുതുശേരിയിലാണ് സംഭവം. തോട്ടത്തിൽ നിൽക്കെ മധ്യവയസ്‌കനെ കടുവ ആക്രമിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റയാളെ കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റും

Wayanad  Pudussery  Tiger attack  injured man  Kozhikkode  Medical College  തോട്ടത്തില്‍  കടുവ  ആക്രമണം  പരിക്കേറ്റയാളെ  കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക്  കോഴിക്കോട്  മെഡിക്കല്‍ കോളജിലേക്ക്  വയനാട്  മാനന്തവാടി  റഫര്‍  സാലു
തോട്ടത്തില്‍ നില്‍ക്കവെ മധ്യവയസ്‌കന് നേരെ കടുവയുടെ ആക്രമണം

By

Published : Jan 12, 2023, 3:45 PM IST

തോട്ടത്തില്‍ നില്‍ക്കെ മധ്യവയസ്‌കന് നേരെ കടുവയുടെ ആക്രമണം

മാനന്തവാടി : പുതുശേരിയില്‍ കടുവയുടെ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റയാളെ കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് റഫര്‍ ചെയ്തു. പള്ളിപ്പുറത്ത് തോമസ് എന്ന സാലു (50) വിനെയാണ് വിദഗ്‌ധ ചികിത്സാര്‍ഥം റഫര്‍ ചെയ്‌തത്. തോട്ടത്തിൽ നിൽക്കുന്നതിനിടെ സാലുവിനെ കടുവ ചാടിവീണ് ആക്രമിക്കുകയായിരുന്നുവെന്ന് കൂടെയുണ്ടായിരുന്നവർ പറയുന്നു.

ആക്രമണത്തില്‍ സാലുവിന് വലതുകാലിന്‍റെ തുടയെല്ലിന് പൊട്ടലും ഗുരുതര മുറിവുമാണുള്ളത്. കൂടാതെ കൈക്കും പരിക്കുണ്ട്. സംഭവത്തെ തുടര്‍ന്ന് ആളുകള്‍ പരമാവധി വീടുകളില്‍ തന്നെ തുടരണമെന്നതടക്കം അധികൃതര്‍ പ്രദേശത്ത് ജാഗ്രതാനിര്‍ദേശം നല്‍കിയിട്ടുണ്ട്. പ്രദേശത്തെ വിദ്യാലയങ്ങള്‍ സാധാരണ നിലയില്‍ പ്രവര്‍ത്തിക്കണമെന്നും, സ്‌കൂള്‍ സമയത്തിന് ശേഷം അധ്യാപകരും രക്ഷിതാക്കളും മുന്‍കൈയെടുത്ത് കുട്ടികളെ സുരക്ഷിതമായി വീട്ടിലെത്തിക്കണമെന്നും അറിയിപ്പുണ്ട്.

മാനന്തവാടി എംഎൽഎ ഒ.ആർ കേളു ഉൾപ്പടെയുള്ളവര്‍ സ്ഥലത്തെത്തിയിട്ടുണ്ട്. അതേസമയം ആവശ്യത്തിന് വനപാലകര്‍ എത്തിയില്ലെന്ന പരാതിയുമായി നാട്ടുകാര്‍ പ്രതിഷേധിച്ചു.

ABOUT THE AUTHOR

...view details