വയനാട്: വയനാട്ടിൽ കുരങ്ങ് പനി ബാധിതരുടെ എണ്ണം കൂടുന്നു. ആരോഗ്യ വകുപ്പ് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. കർണാടക ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുമായുള്ള യോഗം അടുത്ത ശനിയാഴ്ച ഡിഎംഒയുടെ നേതൃത്വത്തിൽ മാനന്തവാടിയിൽ നടക്കും. കഴിഞ്ഞവർഷം ഒൻപതുപേർക്കാണ് വയനാട് ജില്ലയിൽ കുരങ്ങുപനി സ്ഥിരീകരിച്ചത്. രണ്ടു പേര്‍ മരിച്ചു. ഇക്കൊല്ലം രണ്ടുമാസത്തിനിടെ തന്നെ ഒമ്പത് പേര്‍ക്ക് ജില്ലയിൽ കുരങ്ങുപനി സ്ഥിരീകരിച്ചിട്ടുണ്ട്.
വയനാട്ടില്‍ കുരങ്ങുപനി ബാധിതരുടെ എണ്ണം വര്‍ധിക്കുന്നു
ജാഗ്രതാ നിര്‍ദേശവുമായി ആരോഗ്യ വകുപ്പ്. രണ്ട് മാസത്തിനിടെ കുരങ്ങുപനി ബാധിച്ചത് ഒമ്പത് പേര്‍ക്ക്
വയനാട്ടില്‍ കുരങ്ങുപനി ബാധിച്ചവരുടെ എണ്ണം കൂടുന്നു
വേനൽ കടുത്തതോടെ രോഗം പടരാനുള്ള സാധ്യത കൂടുതലാണെന്നാണ് ആരോഗ്യവകുപ്പ് അധികൃതർ പറയുന്നത്. കർണാടകവുമായി അതിർത്തി പങ്കിടുന്ന തിരുനെല്ലി പഞ്ചായത്തിലാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. വനമേഖലകൾ സന്ദർശിക്കുന്ന വിനോദസഞ്ചാരികളും ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നൽകുന്നുണ്ട്.