വയനാട്: കൊവിഡ് കാലം സമ്മാനിച്ച പ്രതിസന്ധികളില്‍ നിന്ന് കരകയറുകയാണ് ലോകം. സിനിമാ മേഖലയില്‍ ഷൂട്ടിങ് അടക്കമുള്ളവ പുന:രാരംഭിച്ചെങ്കിലും തിയേറ്ററുകൾ തുറക്കുന്നതില്‍ അനിശ്ചിതത്വം നിലനില്‍ക്കുകയാണ്. മൾട്ടിപ്ലക്സ് ഉൾപ്പെടെ 18 സിനിമാ തിയേറ്ററുകളാണ് വയനാട് ജില്ലയിൽ ഉള്ളത്. കൊവിഡ് വ്യാപനത്തെ തുടർന്ന് മാർച്ച് 11നാണ് തിയേറ്ററുകൾ പൂട്ടിയത്. അടച്ചിട്ടെങ്കിലും തിയേറ്ററുകളുടെ സംരക്ഷണത്തിന് മാസം തോറും 75,000 രൂപയിലധികം ചെലവുണ്ടെന്ന് ഉടമകൾ പറയുന്നു. വൈദ്യുതി നിരക്ക് ഉൾപ്പെടെയാണിത്.
റിലീസ് ചെയ്യാൻ നഷ്‌ടങ്ങൾ മാത്രം: സിനിമാ തിയേറ്ററുകൾ തുറക്കുന്നത് അനിശ്ചിതത്വത്തിൽ - Wayanad cinema theaters
ലോക്ക്ഡൗൺ പ്രഖ്യാപിച്ചത് മുതല്‍ പൂർണമായും പ്രവർത്തിക്കാതിരുന്നത് തിയേറ്ററുകൾ മാത്രമാണെന്നും നഷ്ടം സഹിച്ച് ഇനിയും മുന്നോട്ട് പോകാനാകില്ലെന്നും ഉടമകൾ പറയുന്നു.
കൊവിഡ് കാലത്തെ വൈദ്യുതി ഫിക്സഡ് നിരക്കും, പ്രളയ സെസും, വിനോദനികുതിയും ഒഴിവാക്കണമെന്ന് തിയേറ്റർ ഉടമകളുടെ സംഘടനകൾ സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഈ മാസം 15 മുതൽ സിനിമാ തിയേറ്ററുകൾ തുറക്കാനാണ് കേന്ദ്ര സർക്കാർ അനുമതി നൽകിയിട്ടുള്ളത്. കേരളത്തിൽ ഒക്‌ടോബർ 30 വരെ 144 പ്രഖ്യാപിച്ചിട്ടുള്ളതിനാൽ അതു കഴിഞ്ഞേ തുറക്കാനാകൂ.
എന്നാൽ സർക്കാർ സഹായവും ഇളവുകളും ഇല്ലാതെ തിയേറ്ററുകൾ തുറക്കാനാകില്ലെന്നാണ് ഉടമകൾ പറയുന്നത്. ആവശ്യങ്ങൾ സർക്കാർ അംഗീകരിച്ചില്ലെങ്കിൽ തിയേറ്ററുകൾ തുറക്കുന്നത് ഇനിയും നീളും. ലോക്ക്ഡൗൺ പ്രഖ്യാപിച്ചത് മുതല്‍ പൂർണമായും പ്രവർത്തിക്കാതിരുന്നത് തിയേറ്ററുകൾ മാത്രമാണെന്നും നഷ്ടം സഹിച്ച് ഇനിയും മുന്നോട്ട് പോകാനാകില്ലെന്നും ഉടമകൾ പറയുന്നു.