വയനാട്: ബന്ദിപ്പൂരിലെ രാത്രിയാത്ര നിരോധനത്തിന്‍റെ കാര്യത്തിൽ രാഷ്‌ട്രീയ പാർട്ടികൾ ജനങ്ങളെ കബളിപ്പിക്കുകയാണെന്ന് വയനാട് പ്രകൃതി സംരക്ഷണ സമിതി. സുൽത്താൻ ബത്തേരിയിൽ നടന്ന സമരം കൊണ്ട് എന്തുനേട്ടമുണ്ടായി എന്ന് വ്യക്തമാക്കണമെന്നും സമിതി ഭാരവാഹികൾ ആവശ്യപ്പെട്ടു. വയനാട് ഒറ്റപ്പെടാൻ പോകുന്നുവെന്ന പച്ചക്കള്ളം പ്രചരിപ്പിച്ചാണ് സുൽത്താൻബത്തേരിയിൽ സമരം നടത്തിയതെന്ന് പ്രകൃതി സംരക്ഷണ സമിതി ആരോപിച്ചു.
ബന്ദിപ്പൂർ രാത്രിയാത്ര ; രാഷ്‌ട്രീയ പാർട്ടികൾ ജനങ്ങളെ കബളിപ്പിക്കുന്നെന്ന് പ്രകൃതി സംരക്ഷണ സമിതി - people are cheated by the political parties
കേസിന്‍റെ കാര്യത്തിൽ ഒരു രാഷ്‌ട്രീയ പാർട്ടിയും ഇതുവരെ സുപ്രീംകോടതിയിൽ ഇടപെടലുകൾ നടത്തിയിട്ടില്ലെന്നും ഇപ്പോൾ സമരത്തിന് മുൻപന്തിയിൽ വന്നത് അപഹാസ്യമാണെന്നും പ്രകൃതി സംരക്ഷണ സമിതി.
പകൽ യാത്ര നിരോധിക്കുന്നതിനെ പരിസ്ഥിതി പ്രവർത്തകരും കർണാടക സർക്കാരും അനുകൂലിക്കുന്നില്ലെന്നും കോടതിയിൽ ഇക്കാര്യം ആവശ്യപ്പെട്ടിട്ടില്ലെന്നും പ്രകൃതി സംരക്ഷണ സമിതി പറയുന്നു. ദേശീയപാത 766 ന് ബദലായി വികസിപ്പിക്കാൻ ഉദ്ദേശിക്കുന്ന പാതയും അതീവ പരിസ്ഥിതി പ്രാധാന്യം ഉള്ളതാണ്. കേസിന്‍റെ കാര്യത്തിൽ ഒരു രാഷ്‌ട്രീയ പാർട്ടിയും ഇതുവരെ സുപ്രീംകോടതിയിൽ ഇടപെടലുകൾ നടത്തിയിട്ടില്ല. ഇപ്പോൾ സമരത്തിന് മുൻപന്തിയിൽ വന്നത് അപഹാസ്യമാണെന്നും പ്രകൃതി സംരക്ഷണ സമിതി പറയുന്നു. വേണ്ടിവന്നാല്‍ ദേശീയപാത 766 ൽ പകൽ യാത്ര നിരോധിക്കരുതെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയിൽ അപേക്ഷ നല്‍കുമെന്നും പ്രകൃതി സംരക്ഷണ സമിതി ഭാരവാഹികൾ പറഞ്ഞു.