കേരളം

kerala

ETV Bharat / state

മലിനജലം സംസ്കരിക്കുന്നില്ല, മാനന്തവാടി മാർക്കറ്റിൽ മാലിന്യ പ്രശ്നം രൂക്ഷം - മലിനജലം

മാനന്തവാടി മത്സ്യ-മാംസ മാർക്കറ്റിൽ മാലിന്യ പ്രശ്നം രൂക്ഷമായതോടെ നാട്ടുകാർ സബ്കളക്ടർക്ക് പരാതി നൽകുകയും അദ്ദേഹം മാർക്കറ്റ് പൂട്ടാൻ ഉത്തരവിടുകയും ചെയ്തിരുന്നു.

മാനന്തവാടി മാർക്കറ്റ്

By

Published : Feb 10, 2019, 8:05 PM IST

നാൽപ്പതുവർഷം മുമ്പ് തുടങ്ങിയതാണ് വയനാട്ടിലെ മാനന്തവാടി മത്സ്യ-മാംസ മാർക്കറ്റ്. ഇവിടുത്തെ മലിനജല സംസ്കരണത്തിന് ശാസ്ത്രീയ മാർഗങ്ങളൊന്നും ഇതുവരെ സ്വീകരിച്ചിട്ടില്ല. അതുകൊണ്ടുതന്നെ മലിനജലം സംസ്കരിക്കാത്തത് നാട്ടുകാരെ ദുരിതത്തിലാക്കുന്നു.

മാനന്തവാടി മാർക്കറ്റ്

മാലിന്യ പ്രശ്നം രൂക്ഷമായതോടെ നാട്ടുകാർ സബ്കളക്ടർക്ക് പരാതി നൽകുകയും അദ്ദേഹം മാർക്കറ്റ് പൂട്ടാൻ ഉത്തരവിടുകയും ചെയ്തു. ഇതിനെതിരെ കോടതിയെ സമീപിച്ച വ്യാപാരികൾക്ക് കോടതി താൽക്കാലിക സ്റ്റേ അനുവദിച്ചു. മലിനജലം സംസ്കരിക്കാൻ നഗരസഭ ഇപ്പോൾ നടപടി തുടങ്ങിയിട്ടുണ്ട്. പ്രശ്നത്തിൽ റിപ്പോർട്ട് നൽകാൻ കോടതി സബ്കളക്ടറോട് ആവശ്യപ്പെട്ടിട്ടുണ്ട്.

ABOUT THE AUTHOR

...view details