വയനാട്: വയനാട്ടിൽ ബാണാസുര വനത്തിൽ മാവോയിസ്റ്റ് സംഘവും പൊലീസും തമ്മിൽ ഏറ്റുമുട്ടി. മാവോയിസ്റ്റ് സംഘത്തിൽപ്പെട്ട ഒരാൾ കൊല്ലപ്പെട്ടതായും ആറ് മാവോയിസ്റ്റുകൾ ഉണ്ടായിരുന്നതായും വയനാട് എസ്‌പി ജി. പൂങ്കുഴലി സ്ഥിരീകരിച്ചു. തമിഴ്‌നാട് സ്വദേശി മുരുകനാണ് കൊല്ലപ്പെട്ടതെന്നാണ് സൂചന. മൃതദേഹത്തിന്‍റെ ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു. മീൻമുട്ടി വെള്ളച്ചാട്ടത്തിന് സമീപം വാളാരം കുന്നിൽ രാവിലെയാണ് സംഭവം. വനത്തിനുള്ളിലായിരുന്നു ഏറ്റുമുട്ടൽ. പൊലീസിനെ ആക്രമിച്ചപ്പോഴാണ് വെടി വെച്ചതെന്ന് എസ്‌പി പ്രതികരിച്ചു.
വയനാട്ടിൽ മാവോയിസ്റ്റ് സംഘവും പൊലീസും ഏറ്റുമുട്ടി: ഒരാൾ കൊല്ലപ്പെട്ടു - മാവോയിസ്റ്റും പൊലീസും തമ്മിൽ ഏറ്റുമുട്ടൽ
പട്രോളിംഗിനിറങ്ങിയ തണ്ടർബോൾട്ട് സംഘവുമായാണ് ഏറ്റുമുട്ടൽ നടന്നത്. മൃതദേഹത്തിന്‍റെ ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു. സബ് കലക്‌ടറും തഹസീൽദാരും സ്ഥലത്തെത്തി.
വയനാട്ടിൽ മാവോയിസ്റ്റ് സംഘവും പൊലീസും ഏറ്റുമുട്ടി
സംഭവ സ്ഥലത്ത് നിന്ന് ഒരു പിസ്റ്റൽ കണ്ടെടുത്തിട്ടുണ്ട്. സംഭവ സ്ഥലത്തേക്ക് ആർക്കും പ്രവേശനമില്ല. ഏറ്റുമുട്ടൽ വ്യാജമാണെന്ന് സംശയിക്കുന്നതായി മനുഷ്യാവകാശ പ്രവർത്തകർ അറിയിച്ചു. ഏറ്റുമുട്ടലിൽ പരിക്കേറ്റവർക്ക് വൈദ്യസഹായം ഉറപ്പു വരുത്തണമെന്നും അവർ ആവശ്യപ്പെട്ടു. പട്രോളിംഗിനിറങ്ങിയ തണ്ടർബോൾട്ട് - പൊലീസ് സംഘവുമായാണ് ഏറ്റുമുട്ടലുണ്ടായത്. സ്ഥലത്ത് സുരക്ഷാ സംഘം പരിശോധന തുടരുകയാണ്.
Last Updated : Nov 3, 2020, 2:22 PM IST