വയനാട്: ജില്ലയിൽ മഴയുടെ ശക്തി കുറഞ്ഞു. ഇന്നലെയും ഇന്നും ജില്ലയിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിരുന്നെങ്കിലും മഴ വളരെ കുറവായിരുന്നു. കഴിഞ്ഞ വർഷത്തെ പോലെ തന്നെ ഇത്തവണയും വയനാട്ടിൽ ഈ മാസം നാല് മുതലാണ് മഴ കനത്തത്. എന്നാൽ എട്ട് വരെയാണ് ജില്ലയിൽ കനത്ത മഴ ഉണ്ടായത്.
വയനാട്ടിൽ മഴയുടെ ശക്തി കുറഞ്ഞു
കഴിഞ്ഞ ദിവസം രാവിലെ എട്ടര മുതൽ തിങ്കളാഴ്ച രാവിലെ എട്ടര വരെ ജില്ലയിൽ ഒരിടത്തും 58 മില്ലിമീറ്ററിൽ കൂടുതൽ മഴ പെയ്തിട്ടില്ല
24 മണിക്കൂറിനുള്ളിൽ 115 .6 മില്ലി മീറ്റർ മുതൽ 204.4 മില്ലിമീറ്റർ വരെ മഴ ആണ് ഓറഞ്ച് അലേർട്ട് ഉള്ള ഇടങ്ങളിൽ കിട്ടേണ്ടത്. കഴിഞ്ഞ ദിവസം രാവിലെ എട്ടര മുതൽ തിങ്കളാഴ്ച രാവിലെ എട്ടര വരെ ജില്ലയിൽ ഒരിടത്തും 58 മില്ലിമീറ്ററിൽ കൂടുതൽ മഴ പെയ്തിട്ടില്ല. ചൊവ്വാഴ്ച എട്ടരയ്ക്ക് ശേഷം മഴ വീണ്ടും കുറഞ്ഞു. മേപ്പാടി, പടിഞ്ഞാറത്തറ മേഖലകളിലാണ് കഴിഞ്ഞ ദിവസങ്ങളിൽ കൂടുതൽ മഴ പെയ്തത്. ഈ മാസം ഏഴിന് ഉരുൾപൊട്ടലുണ്ടായ മേപ്പാടി മുണ്ടക്കൈ മേഖലയിൽ 530 മില്ലിമീറ്റർ മഴ തലേദിവസം രേഖപ്പെടുത്തിയിരുന്നു. എന്നാൽ ഈ മേഖലയിൽ 18 മീറ്ററിൽ താഴെ മഴയേ ഇന്ന് രേഖപ്പെടുത്തിയിട്ടുള്ളൂ.
പടിഞ്ഞാറത്തറയിൽ ബാണാസുര അണക്കെട്ട് പരിസരത്താണ് ഇന്ന് കൂടുതൽ മഴ രേഖപ്പെടുത്തിയത്. 57. 60 മില്ലി മീറ്റർ. അതേസമയം കർണാടക ജില്ലയോട് ചേർന്ന് കിടക്കുന്ന മുള്ളൻകൊല്ലി പുൽപ്പള്ളി മേഖലകളിൽ മഴ വളരെ കുറവായിരുന്നു.