വയനാട്:വയനാട്ടിൽ മണ്ണിടിഞ്ഞ് നിർമാണ തൊഴിലാളി മരിച്ചു. ബത്തേരി കോളിയാടി നായ്ക്കപാടി കോളനിയിലെ ബാബുവാണ് മരിച്ചത്. അമ്പലവയല്‍ പഞ്ചായത്തിലെ നെടുമുള്ളി സ്വദേശിയുടെ വീട്ടില്‍ സംരക്ഷണഭിത്തിയുടെ നിര്‍മാണ പ്രവര്‍ത്തനം നടക്കുന്ന സ്ഥലത്തെ മണ്‍തിട്ടയിടിഞ്ഞാണ് അപകടം.
വയനാട്ടിൽ മണ്ണിടിഞ്ഞ് നിർമാണ തൊഴിലാളി മരിച്ചു - വയനാട് മണ്ണിടിച്ചിൽ
മരിച്ചത് ബത്തേരി കോളിയാടി നായ്ക്കപാടി കോളനിയിലെ ബാബു
വയനാട്ടിൽ മണ്ണിടിഞ്ഞ് നിർമാണ തൊഴിലാളി മരിച്ചു
ബാബു പൂര്‍ണമായി മണ്ണിലകപ്പെടുകയായിരുന്നു. ഇന്ന് (ജൂലൈ 16) ഉച്ചക്ക് ഒരു മണിയോടെയായിരുന്നു അപകടം. അരമണിക്കൂര്‍ നേരത്തെ തെരച്ചിനിലൊടുവില്‍ ഫയര്‍ഫോഴ്‌സും, നാട്ടുകാരും ചേര്‍ന്നാണ് മൃതദേഹം പുറത്തെടുത്തത്. മൃതദേഹം ബത്തേരി താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോയി. സംഭവസ്ഥലം എംഎല്‍എ ഐ.സി ബാലകൃഷ്‌ണന്‍ ഉള്‍പ്പെടെയുള്ളവര്‍ സന്ദര്‍ശിച്ചു.
Last Updated : Jul 16, 2022, 3:55 PM IST