പ്രായപൂർത്തിയാകാത്ത പെൺകുട്ടികൾക്ക് നേരെ നഗ്നതാ പ്രദർശനം; സ്‌ത്രീ അറസ്റ്റില്‍ - wayanad pocso news
പള്ളികടവിൽ പ്രേമയെ (61) ആണ് മീനങ്ങാടി പൊലീസ് അറസ്റ്റ് ചെയ്തത്.
പ്രായപൂർത്തിയാകാത്ത പെൺകുട്ടികൾക്ക് നേരെ നഗ്നതാ പ്രദർശനം; സ്‌ത്രീ അറസ്റ്റില്‍
വയനാട്: മീനങ്ങാടി സിസിയില്‍ പ്രായപൂർത്തിയാകാത്ത പെൺകുട്ടികൾക്ക് നേരെ നഗ്നതാ പ്രദർശനം നടത്തുകയും അസഭ്യം പറയുകയും ചെയ്ത സ്ത്രീ അറസ്റ്റില്‍. പള്ളികടവിൽ പ്രേമയെ (61) ആണ് മീനങ്ങാടി പൊലീസ് അറസ്റ്റ് ചെയ്തത്. സമീപവാസികളായ 12, 13 വയസുള്ള വിദ്യാർഥിനികൾക്ക് നേരെയാണ് നഗ്നതാ പ്രദർശനം നടത്തിയത്. കുട്ടികളുടെ അമ്മയുടെ പരാതിയിൽ പോക്സോ വകുപ്പുകൾ ചുമത്തിയാണ് അറസ്റ്റ്. ഇവരെ കോടതി റിമാൻഡ് ചെയ്തു. രണ്ടാഴ്‌ച മുൻപാണ് കേസിന് ആസ്‌പദമായ സംഭവം നടന്നത്.