കേരളം

kerala

ETV Bharat / state

വനത്തിൽ ഒളിപ്പിച്ച ലഹരി ഗുളികകൾ കണ്ടെടുത്തു - Wayanad intoxicating pills

ചെക്ക് പോസ്റ്റിന് സമീപമാണ് വനത്തിൽ രഹസ്യമായി സൂക്ഷിച്ചു വെച്ച നിലയിൽ മാരക മയക്കുമരുന്നായ 308 ( 242 ഗ്രാം) സ്പാസ്മോ പ്രോക്സി വോൺ പ്ലസ് ഗുളികകൾ കണ്ടെടുത്തത്.

വയനാട്  ലഹരി ഗുളികകൾ കണ്ടെടുത്തു  വനത്തിൽ സൂക്ഷിച്ചു വെച്ച നിലയിൽ ലഹരി ഗുളികകൾ കണ്ടെടുത്തു  Wayanad  Wayanad intoxicating pills  Wayanad_ intoxicating pills were found stored forest
വയനാട്ടിൽ വനത്തിൽ സൂക്ഷിച്ചു വെച്ച നിലയിൽ ലഹരി ഗുളികകൾ കണ്ടെടുത്തു

By

Published : Oct 1, 2020, 5:17 PM IST

വയനാട്:വയനാട്ടിൽ വനത്തിൽ സൂക്ഷിച്ചു വെച്ച നിലയിൽ ലഹരി ഗുളികകൾ കണ്ടെടുത്തു. മുത്തങ്ങ എക്സൈസ് ചെക്ക് പോസ്റ്റ് അധികൃതർ നടത്തിയ പരിശോധനയിലാണ് ഗുളികകൾ കണ്ടെടുത്തത്. ചെക്ക് പോസ്റ്റിന് സമീപമാണ് വനത്തിൽ രഹസ്യമായി സൂക്ഷിച്ചു വെച്ച നിലയിൽ മാരക മയക്കുമരുന്നായ 308 ( 242 ഗ്രാം) സ്പാസ്മോ പ്രോക്സി വോൺ പ്ലസ് ഗുളികകൾ കണ്ടെടുത്തത്. ചെക്ക് പോസ്റ്റിൽ വാഹന പരിശോധന കർശനമാക്കിയതിനെ തുടർന്ന് കടത്താൻ സാധിക്കാതെ ഒളിപ്പിച്ച് വെച്ചതാകാമെന്ന് കരുതുന്നു.

കഴിഞ്ഞ ഒരു മാസത്തിനിടയിൽ നിരവധി കേസുകളിലായി 3500 കിലോഗ്രാമിലധികം നിരോധിത പുകയില ഉല്പന്നങ്ങൾ, 76 ലക്ഷം രൂപയുടെ കുഴൽപണം, നിരവധി വാഹനങ്ങൾ എന്നിവ എക്സൈസ് പരിശോധനയിൽ പിടികൂടിയിരുന്നു. പിടിച്ചെടുത്ത ഗുളികകൾ അഞ്ച് ഗ്രാം കൈവശം വെച്ചാൽ തന്നെ അഞ്ച് വർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്. സംഭവത്തിൽ എൻഡിപിഎസ് നിയമപ്രകാരം കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു.

ABOUT THE AUTHOR

...view details