കേരളം

kerala

ETV Bharat / state

വയനാട്ടില്‍ 60 ലക്ഷത്തിന്‍റെ കുഴല്‍പ്പണവുമായി രണ്ട് പേർ അറസ്റ്റില്‍ - wayanad illegal money story

പണം കടത്തിയ വാളവയല്‍ പയ്യാനിക്കല്‍ രാജന്‍ (58), കുപ്പാടി പള്ളിപറമ്പില്‍ ചന്ദ്രന്‍ (58) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

മീനങ്ങാടി പൊലീസ്  വയനാട് കുഴല്‍പ്പണം വാർത്ത  wayanad illegal money story  meenagadi police news
വയനാട്ടില്‍ 60 ലക്ഷത്തിന്‍റെ കുഴല്‍ പണവുമായി രണ്ട് പേർ അറസ്റ്റില്‍

By

Published : Jul 1, 2020, 9:31 PM IST

വയനാട്: മീനങ്ങാടി പൊലീസ് കൊളഗപ്പാറയില്‍ നടത്തിയ വാഹന പരിശോധനയില്‍ ചരക്ക് ലോറിയില്‍ കടത്തുകയായിരുന്ന 60 ലക്ഷത്തിന്‍റെ കുഴല്‍പ്പണം പിടികൂടി. പണം കടത്തിയ വാളവയല്‍ പയ്യാനിക്കല്‍ രാജന്‍ (58), കുപ്പാടി പള്ളിപറമ്പില്‍ ചന്ദ്രന്‍ (58) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

മൈസൂരില്‍ നിന്നും എറണാകുളത്തേക്ക് പേപ്പർ കെട്ടുകൾ കൊണ്ടുപോയ ലോറിയുടെ കാബിനുള്ളിലെ രഹസ്യ അറയില്‍ സൂക്ഷിച്ച പണമാണ് പൊലീസ് പിടികൂടിയത്. സിഐ അബ്ദുൾ ഷെരീഫും സംഘവും നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്. രണ്ട് ദിവസങ്ങളിലായി ജില്ലയില്‍ ഒരു കോടി എട്ടു ലക്ഷം രൂപയുടെ കുഴല്‍ പണമാണ് പിടികൂടിയത്. ഇന്നലെ മുത്തങ്ങയില്‍ നടത്തിയ വാഹനപരിശോധനയില്‍ 48,60,000 രൂപയുടെ കുഴല്‍പ്പണം പിടിച്ചെടുത്തിരുന്നു.

ABOUT THE AUTHOR

...view details