വയനാട്: ജില്ലാ ആശുപത്രി മെഡിക്കൽ കോളജ് ആയി ഉയർത്തുന്നതിന്‍റെ ഉദ്ഘാടനവും തലപ്പുഴ ബോയ്‌സ് ടൗണിൽ നിർമിക്കാനുദ്ദേശിക്കുന്ന കോമ്പ്രിഹെൻസിവ് ഹീമോഗ്ളോബിനോപതി റിസെർച്ച് ആന്‍റ് കെയർ സെന്‍ററിന്‍റെ ശിലാസ്ഥാപനവും ഫെബ്രുവരി 14 ന് മന്ത്രി കെകെ ശൈലജ നിർവഹിക്കും.
വയനാട് ജില്ലാ ആശുപത്രി മെഡിക്കൽ കോളജായി ഉയർത്തുന്നതിന്‍റെ ഉദ്ഘാടനം 14ന് - Wayanad District Hospital
അതേസമയം ജില്ലാ ആശുപത്രിയിൽ മെഡിക്കൽ കോളജ് തുടങ്ങുന്നതിനെതിരെ കെജിഎംഒഎ പ്രമേയം പാസാക്കിയിരുന്നു
വയനാട് ജില്ലാ ആശുപത്രി മെഡിക്കൽ കോളജായി ഉയർത്തുന്നതിന്‍റെ ഉദ്ഘാടനം 14ന്
അതേസമയം ജില്ലാ ആശുപത്രിയിൽ മെഡിക്കൽ കോളജ് തുടങ്ങുന്നതിനെതിരെ കെജിഎംഒഎ പ്രമേയം പാസാക്കിയിരുന്നു. മാനന്തവാടി ജില്ലാ ആശുപത്രിയോ ബത്തേരി താലൂക്കാശുപത്രിയോ മറ്റു സ്ഥാപനങ്ങളോ മെഡിക്കൽ കോളജാക്കി ഉയർത്താനുള്ള നീക്കത്തെ പ്രമേയം ശക്തമായി അപലപിച്ചചിരുന്നു. ഇത് നിലവിലുള്ള ആരോഗ്യ സംവിധാനങ്ങളെ തകിടം മറിക്കുമെന്നനാണ് പ്രമേയത്തിൽ പറയുന്നത്. തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ടാണ് മെഡിക്കൽ കോളജ് പ്രഖ്യാപിച്ചതെന്നും ആരോപണമുണ്ട്.