കേരളം

kerala

ETV Bharat / state

വയനാട്ടിൽ 187 പേര്‍ക്ക് കൂടി കൊവിഡ് - Wayanad Corona updates

ഇതോടെ ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 23,062 ആയി

Wayanad Covid updates  Wayanad Corona updates  വയനാട് കൊറോണ
വയനാട്ടിൽ 187 പേര്‍ക്ക് കൂടി കൊവിഡ്

By

Published : Jan 30, 2021, 8:42 PM IST

വയനാട്:ജില്ലയില്‍ ശനിയാഴ്ച 187 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 237 പേര്‍ രോഗമുക്തി നേടി. 185 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇതില്‍ അഞ്ച് പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. ഇതോടെ ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 23,062 ആയി. 19,368 പേര്‍ ഇതുവരെ രോഗമുക്തരായി. ചികിത്സയിലിരിക്കെ 140 മരണം സ്ഥിരീകരിച്ചു. നിലവില്‍ 3,554 പേരാണ് ചികിത്സയിലുള്ളത്.

ബത്തേരി സ്വദേശികളായ 32 പേര്‍, കണിയാമ്പറ്റ, മാനന്തവാടി 16 പേര്‍ വീതം, എടവക 15 പേര്‍, വെള്ളമുണ്ട 14 പേര്‍, പനമരം 13 പേര്‍, നൂല്‍പ്പുഴ 11 പേര്‍, നെന്മേനി 10 പേര്‍, പുല്‍പ്പള്ളി എട്ട് പേര്‍, വൈത്തിരി, തരിയോട്, മൂപ്പൈനാട്, കല്‍പ്പറ്റ ആറ് പേര്‍ വീതം, അമ്പലവയല്‍, മേപ്പാടി, പൂതാടി നാല് പേര്‍ വീതം, മീനങ്ങാടി, പൊഴുതന മൂന്ന് പേര്‍ വീതം, തവിഞ്ഞാല്‍, പടിഞ്ഞാറത്തറ, മുട്ടില്‍ രണ്ട് പേര്‍ വീതം, മുള്ളന്‍കൊല്ലി, തിരുനെല്ലി സ്വദേശികളായ ഓരോരുത്തരുമാണ് സമ്പര്‍ക്കത്തിലൂടെ രോഗബാധിതരായത്. ദുബൈയില്‍ നിന്ന് വന്ന പുല്‍പ്പള്ളി സ്വദേശിയും, കര്‍ണാടകയില്‍ നിന്ന് വന്ന തിരുനെല്ലി സ്വദേശിയുമാണ് ഇതര സംസ്ഥാനത്തു നിന്നും വിദേശത്ത് നിന്നും എത്തി രോഗബാധിതരായത്.

ABOUT THE AUTHOR

...view details