വയനാട്: ജില്ലയില്‍ ഞായറാഴ്ച 292 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 177 പേര്‍ രോഗമുക്തി നേടി. രണ്ട് ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 289 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇതില്‍ നാല് പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയ മൂന്ന് പേര്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 21,956 ആയി. 18,305 പേര്‍ ഇതുവരെ രോഗമുക്തരായി. ചികിത്സയിലിരിക്കെ 133 മരണം റിപ്പോർട്ട് ചെയ്തു. നിലവില്‍ 3,518 പേരാണ് ചികിത്സയിലുള്ളത്.
വയനാട്ടിൽ 292 പേര്‍ക്ക് കൂടി കൊവിഡ് - വയനാട്ടിലെ കോവിഡ് അപ്ഡേറ്റ്സ്
നിലവില്‍ 3,518 പേരാണ് ചികിത്സയിലുള്ളത്

അമ്പലവയൽ, കണിയാമ്പറ്റ സ്വദേശികളായ 33 പേർ, മുട്ടിൽ 29 പേർ, മുള്ളൻകൊല്ലി 27 പേർ, നെന്മേനി 19 പേർ, ബത്തേരി 17 പേർ, പടിഞ്ഞാറത്തറ, മീനങ്ങാടി, പുൽപ്പള്ളി 15 പേർ വീതം, എടവക, പൊഴുതന, കൽപ്പറ്റ 12 പേർ വീതം, വെള്ളമുണ്ട, മാനന്തവാടി 11 പേർ വീതം, വൈത്തിരി ഏഴു പേർ, കോട്ടത്തറ ആറു പേർ, തിരുനെല്ലി നാലു പേർ, തരിയോട് മൂന്നു പേർ, മേപ്പാടി, പൂതാടി, തവിഞ്ഞാൽ രണ്ടു പേർ വീതം, പനമരം സ്വദേശിയായ ഒരാളും, കോഴിക്കോട് സ്വദേശിയായ ഒരാളുമാണ് സമ്പർക്കത്തിലൂടെ രോഗബാധിതരായത്.
മാഹിയിൽ നിന്ന് വന്ന രണ്ട് ബത്തേരി സ്വദേശികളും, ചെന്നൈയിൽ നിന്ന് വന്ന ഒരു കൽപ്പറ്റ സ്വദേശിയുമാണ് ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തി രോഗബാധിതരായത്.