വയനാട്: ജില്ലയില്‍ ഇന്ന് 68 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 55 പേര്‍ രോഗമുക്തി നേടി. രണ്ട് ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 66 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇതില്‍ മൂന്ന് പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.
വയനാട്ടിൽ ഇന്ന് 68 പേര്‍ക്ക് കൊവിഡ് - വയനാട്ടിൽ 68 പേര്‍ക്ക് കൊവിഡ്
രണ്ട് ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 66 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ
വയനാട്ടിൽ ഇന്ന് 68 പേര്‍ക്ക് കൊവിഡ്
ഇതര സംസ്ഥാനത്ത് നിന്നും എത്തിയ രണ്ട് പേര്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 20,314 ആയി. ഇതുവരെ 128 പേരാണ് ജില്ലയിൽ കൊവിഡ് ബാധിച്ച് മരിച്ചത്. നിലവില്‍ 2,973 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 2,496 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്.