കേരളം

kerala

വയനാട്ടിൽ 175 പേര്‍ക്ക് കൂടി കൊവിഡ്

By

Published : Jan 5, 2021, 7:25 PM IST

രണ്ട് ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 174 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ

wayanad corona updates  wayanad covid 19 updates  വയനാട്ടിലെ കോവിഡ് കണക്ക്
വയനാട്ടിൽ 175 പേര്‍ക്ക് കൂടി കൊവിഡ്

വയനാട്: ജില്ലയില്‍ ഇന്ന് 175 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 170 പേര്‍ രോഗമുക്തി നേടി. രണ്ട് ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 174 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. കൂടാതെ ഇതര സംസ്ഥാനത്ത് നിന്നെത്തിയ ഒരാള്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ അഞ്ച് പേരുടെ സമ്പര്‍ക്ക ഉറവിടം ലഭ്യമല്ല. ഇതോടെ ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 17,703 ആയി.

15,239 പേര്‍ ഇതുവരെ രോഗമുക്തരായി. ചികിത്സയിലിരിക്കെ 108 പേർ മരണപ്പെട്ടു. നിലവില്‍ 2,356 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 1,788 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്. ബത്തേരി സ്വദേശികളായ 23 പേര്‍, കല്‍പ്പറ്റ 20 പേര്‍, മേപ്പാടി 19 പേര്‍, മുട്ടില്‍ 18 പേര്‍, കണിയാമ്പറ്റ 15 പേര്‍, പടിഞ്ഞാറത്തറ 14 പേര്‍, മാനന്തവാടി 13 പേര്‍, വൈത്തിരി എട്ടു പേര്‍, നെന്മേനി, പൊഴുതന ആറ് പേര്‍ വീതം, തരിയോട് അഞ്ചു പേര്‍, നൂല്‍പ്പുഴ, പുല്‍പ്പള്ളി, മീനങ്ങാടി നാലു പേര്‍ വീതം, എടവക ,പൂതാടി, വെള്ളമുണ്ട മൂന്നു പേര്‍ വീതം, വെങ്ങപ്പള്ളി, മൂപ്പൈനാട് രണ്ട് പേര്‍ വീതം, അമ്പലവയല്‍, കോട്ടത്തറ സ്വദേശികളായ ഓരോരുത്തരും ആണ് സമ്പര്‍ക്കത്തിലൂടെ രോഗബാധിതരായത്. ചെന്നൈയില്‍ നിന്ന് വന്ന ബത്തേരി സ്വദേശിയാണ് ഇതരസംസ്ഥാനത്ത് നിന്ന് എത്തി രോഗബാധിതനായത്.

ABOUT THE AUTHOR

...view details