കേരളം

kerala

ETV Bharat / state

വയനാട് ജില്ലയിൽ മൂന്ന് പേർക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു

കുവൈറ്റിൽ നിന്നു വന്ന രണ്ടുപേർക്കും മഹാരാഷ്‌ട്രയിൽ നിന്നു വന്ന ഒരാൾക്കുമാണ് രോഗം സ്ഥിരീകരിച്ചത്.

wayanad covid updates  covid cases in wayanad  വയനാട്  ചുണ്ടേൽ  choondeal  nilagiri'
വയനാട് ജില്ലയിൽ മൂന്ന് പേർക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു

By

Published : Jun 17, 2020, 8:54 PM IST

വയനാട്: ജില്ലയിൽ മൂന്ന് പേർക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ചുണ്ടേൽ സ്വദേശിയായ 43 കാരനും നീലഗിരി സ്വദേശിയായ 34 കാരനും മാനന്തവാടി സ്വദേശിയായ 27 കാരനുമാണ് രോഗം സ്ഥിരീകരിച്ചത്.ചുണ്ടേൽ സ്വദേശിയും നീലഗിരി സ്വദേശിയും കുവൈറ്റിൽ നിന്നും, മാനന്തവാടി സ്വദേശി മഹാരാഷ്‌ട്രയിൽ നിന്നും ആണ് ജില്ലയിൽ എത്തിയത്. മൂന്നുപേരും കൊവിഡ് കെയർ സെന്‍ററിൽ നിരീക്ഷണത്തിലായിരുന്നു.സ്രവ പരിശോധനയെ തുടർന്ന് പ്രത്യേക കൊവിഡ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.

അതേസമയം ജില്ലയിൽ ഒരാൾ കൂടി രോഗമുക്തിനേടി. കോഴിക്കോട് ബീച്ച് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ചീരാൽ സ്വദേശിയാണ് രോഗം ഭേദമായി ആശുപത്രി വിട്ടത്. രോഗം സ്ഥിരീകരിച്ച് 19 പേരാണ് ജില്ലയിൽ ഇപ്പോൾ ചികിത്സയിലുള്ളത്.

ABOUT THE AUTHOR

...view details