വയനാട്ടില്‍ ഒരാൾക്ക് കൂടി കൊവിഡ് - kerala covid news
ജൂൺ 26ന് കുവൈറ്റിൽ നിന്ന് തിരുവനന്തപുരത്തെത്തിയ മേപ്പാടി സ്വദേശിയായ 24കാരനാണ് രോഗം സ്ഥിരീകരിച്ചത്. ഇയാൾ തിരുവനന്തപുരത്ത് ചികിത്സയിലാണ്.
വയനാട്: ജില്ലയില്‍ ഒരാൾക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ജൂൺ 26ന് കുവൈറ്റിൽ നിന്ന് തിരുവനന്തപുരത്തെത്തിയ മേപ്പാടി സ്വദേശിയായ 24കാരനാണ് രോഗം സ്ഥിരീകരിച്ചത്. തിരുവനന്തപുരത്താണ് ഇയാൾ ചികിത്സയിൽ കഴിയുന്നത്. പത്ത് പേരാണ് ഇന്ന് രോഗമുക്തി നേടിയത്. നെൻമേനി, മീനങ്ങാടി, കുഞ്ഞോം, വെള്ളമുണ്ട, മാനന്തവാടി, ചീക്കല്ലൂർ അമ്പുകുത്തി, നൂൽപ്പുഴ, മൂപ്പൈനാട് എന്നിവിടങ്ങളിൽ നിന്നുള്ളവരാണ് രോഗമുക്തി നേടിയത്. നിലവിൽ രോഗം സ്ഥിരീകരിച്ച 30 പേരാണ് മാനന്തവാടി ജില്ലാ ആശുപത്രിയിൽ ചികിത്സയിലുള്ളത്. 3697 പേർ നിരീക്ഷണത്തിൽ ഉണ്ട്.