വയനാട്: ജില്ലയില്‍ ബുധനാഴ്ച 322 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. 179 പേര്‍ രോഗമുക്തി നേടി. ആറ് ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 319 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇതില്‍ 16 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. വിദേശത്ത് നിന്ന് എത്തിയ മൂന്ന് പേര്‍ക്കും രോഗം സ്ഥിരീകരിച്ചു.
ഇതോടെ ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 20,881 ആയി. 17,588 പേര്‍ ഇതുവരെ രോഗമുക്തരായി. ചികിത്സയിലിരിക്കെ 129 മരണം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. നിലവില്‍ 3,164 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 2,362 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്.
എടവക സ്വദേശികള്‍ 34, മാനന്തവാടി 29, വെള്ളമുണ്ട 27, മേപ്പാടി 26, മീനങ്ങാടി 25, നെന്മേനി 24, തവിഞ്ഞാല്‍ 19, പനമരം 17, തരിയോട് 13, പൂതാടി, കല്‍പ്പറ്റ, ബത്തേരി 12 പേര്‍ വീതം, മൂപ്പൈനാട്, പൊഴുതന 11 പേര്‍ വീതം, നൂല്‍പ്പുഴ, പടിഞ്ഞാറത്തറ ഒമ്പതി പേര്‍ വീതം, വൈത്തിരി ഏഴ്, മുട്ടില്‍ ആറ്, കണിയാമ്പറ്റ അഞ്ച്, വെങ്ങപ്പള്ളി നാല്, തിരുനെല്ലി മൂന്ന്, പുല്‍പള്ളി, അമ്പലവയല്‍ രണ്ട് പേര്‍ വീതം എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗബാധിതരായത്. ദുബായില്‍ നിന്നും വന്ന നൂല്‍പ്പുഴ സ്വദേശിക്കും രണ്ട് മേപ്പാടി സ്വദേശികള്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.