ജില്ലയില്‍ ഇന്ന് 76 പേര്‍ക്ക് കൂടി കൊവിഡ്; 34 പേര്‍ക്ക് രോഗമുക്തി - വയനാട്ടിലെ കോവിഡ് കണക്ക്
ഇതോടെ ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 18,857 ആയി

വയനാട്: ജില്ലയില്‍ ഇന്ന് 76 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 34 പേര്‍ രോഗമുക്തി നേടി. രണ്ട് ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 74 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇതില്‍ നാല് പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. ഇതര സംസ്ഥാനത്ത് നിന്ന് എത്തിയ രണ്ട് പേര്‍ക്കും രോഗം സ്ഥിരീകരിച്ചു. ഇതോടെ ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 18,857 ആയി. 16,132 പേര്‍ ഇതുവരെ രോഗമുക്തരായി. ഇതുവരെ ചികിത്സയിലിരിക്കെ 111 മരണം റിപ്പോർട്ട് ചെയ്തു. നിലവില്‍ 2,614 പേരാണ് ചികിത്സയിലുള്ളത്.
മാനന്തവാടി സ്വദേശികളായ 22 പേർ, ബത്തേരി 18, മേപ്പാടി 12, കല്‍പ്പറ്റ അഞ്ച്, പടിഞ്ഞാറത്തറ, നൂല്‍പ്പുഴ മൂന്ന് പേര്‍ വീതം, തിരുനെല്ലി, പനമരം, തവിഞ്ഞാല്‍ രണ്ട് പേര്‍ വീതം, പൂതാടി, കോട്ടത്തറ, വൈത്തിരി, പൊഴുതന, വെങ്ങപ്പള്ളി ഓരോരുത്തരുമാണ് സമ്പര്‍ക്കത്തിലൂടെ രോഗബാധിതരായത്. ബെംഗളൂരില്‍ നിന്നും മഹാരാഷ്ട്രയില്‍ നിന്നും വന്ന മാനന്തവാടി സ്വദേശികള്‍ക്കും രോഗം സ്ഥിരീകരിച്ചു.