കേരളം

kerala

ETV Bharat / state

വയനാട് 173 പേര്‍ക്ക് കൂടി കൊവിഡ്; 228 പേര്‍ക്ക് രോഗമുക്തി - Wayanad Covid updates

ഇതോടെ ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 18,781 ആയി

വയനാട്ടിലെ കോവിഡ് വാർത്തകൾ  വയനാട്ടിലെ കാെറോണ വാർത്തകൾ  Wayanad Covid updates  Wayanad Corona updates
ജില്ലയില്‍ 173 പേര്‍ക്ക് കൂടി കൊവിഡ്

By

Published : Jan 10, 2021, 8:40 PM IST

വയനാട്: ജില്ലയില്‍ 173 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 228 പേര്‍ രോഗമുക്തി നേടി. ഒരു ആരോഗ്യ പ്രവര്‍ത്തകർ ഉള്‍പ്പെടെ 171 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇതില്‍ ആറ് പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. ഇതര സംസ്ഥാനത്ത് നിന്ന് എത്തിയ രണ്ട് പേര്‍ക്കും രോഗം സ്ഥിരീകരിച്ചു.
ഇതോടെ ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 18,781 ആയി. 16,098 പേര്‍ ഇതുവരെ രോഗമുക്തരായി. ചികിത്സയിലിരിക്കെ 111 മരണങ്ങൾ റിപ്പോർട്ട് ചെയ്തു. നിലവില്‍ 2,572 പേരാണ് ചികിത്സയിലുള്ളത്. മാനന്തവാടി, കല്‍പ്പറ്റ സ്വദേശികളായ 18 പേര്‍ വീതം, അമ്പലവയല്‍ 16 പേര്‍, ബത്തേരി, കോട്ടത്തറ 14 പേര്‍ വീതം, മീനങ്ങാടി 13 പേര്‍, വെള്ളമുണ്ട ഒമ്പത് പേര്‍, മൂപ്പൈനാട്, പുല്‍പ്പള്ളി എട്ട് പേര്‍ വീതം, മുട്ടില്‍, മേപ്പാടി, പൊഴുതന ഏഴ് പേര്‍ വീതം, തവിഞ്ഞാല്‍ ആറ് പേര്‍, പൂതാടി, നെന്മേനി അഞ്ച് പേര്‍ വീതം, കണിയാമ്പറ്റ, എടവക നാല് പേര്‍ വീതം, പനമരം മൂന്ന് പേര്‍, തൊണ്ടര്‍നാട്, മുള്ളന്‍കൊല്ലി, വൈത്തിരി, പടിഞ്ഞാറത്തറ, തിരുനെല്ലി ഒരാള്‍ വീതം എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗബാധിതരായവര്‍. കര്‍ണാടകയില്‍ നിന്നും വന്ന കല്‍പ്പറ്റ സ്വദേശി, ബെംഗളൂരില്‍ നിന്നും വന്ന മാനന്തവാടി സ്വദേശി എന്നിവരാണ് ഇതര സംസ്ഥാനത്തു നിന്നും എത്തി രോഗ ബാധിതരായത്.

ABOUT THE AUTHOR

...view details