വയനാട്: ജില്ലയില്‍ 206 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. 164 പേര്‍ രോഗമുക്തി നേടി. രണ്ട് ആരോഗ്യ പ്രവര്‍ത്തകർ ഉള്‍പ്പെടെ എല്ലാവർക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. രണ്ട് പേരുടെ സമ്പർക്ക ഉറവിടം ലഭ്യമല്ല. ഇതോടെ ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 14,873 ആയി. 12,494 പേര്‍ ഇതുവരെ രോഗമുക്തരായി. ചികിത്സയിലിരിക്കെ 87 പേർ മരിച്ചു. നിലവില്‍ 2,292 പേരാണ് ചികിത്സയിലുള്ളത്.
ജില്ലയില്‍ 206 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു - Wayanad covid 19 updates
ഇതോടെ ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 14,873 ആയി
ജില്ലയില്‍ 206 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു
പടിഞ്ഞാറത്തറ സ്വദേശികളായ 30 പേർ, മേപ്പാടി 29 പേർ, അമ്പലവയൽ 15 പേർ, കൽപ്പറ്റ 14 പേർ, പുൽപ്പള്ളി, കോട്ടത്തറ 13 പേർ വീതം, മുട്ടിൽ, വെള്ളമുണ്ട 12 പേർ വീതം, പൊഴുതന 11 പേർ, കണിയാമ്പറ്റ 10 പേർ, മീനങ്ങാടി, ബത്തേരി, നെന്മേനി ഏഴ് പേർ വീതം, മാനന്തവാടി ആറ് പേർ, പനമരം, വൈത്തിരി അഞ്ച് പേർ വീതം, മുള്ളൻകൊല്ലി മൂന്ന് പേർ, പൂതാടി രണ്ട് പേർ, തൊണ്ടർനാട്, മൂപ്പൈനാട്, വെങ്ങപ്പള്ളി, നൂൽപ്പുഴ, എടവക ഒരാൾ വീതം എന്നിങ്ങനെയാണ് സമ്പർക്കത്തിലൂടെ രോഗ ബാധിതരായത്.