വയനാട്ടിൽ 190 പേര്‍ക്ക് കൂടി കൊവിഡ് - വയനാട്ടിലെ കൊവിഡ് കണക്ക്
ആറ് ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 189 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ

വയനാട്: ജില്ലയില്‍ ബുധനാഴ്ച 190 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 422 പേര്‍ രോഗമുക്തി നേടി. ആറ് ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 189 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇതില്‍ ആറ് പേരുടെ സമ്പര്‍ക്ക ഉറവിടം ലഭ്യമല്ല. വിദേശത്ത് നിന്നെത്തിയ ഒരാള്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 23,706 ആയി. 20,375 പേര്‍ ഇതുവരെ രോഗമുക്തരായി. ചികിത്സയിലിരിക്കെ 143 മരണം. നിലവില്‍ 3,188 പേരാണ് ചികിത്സയിലുള്ളത്.
സുല്‍ത്താന്‍ ബത്തേരി സ്വദേശികള്‍ 25, തവിഞ്ഞാല്‍ 18, പനമരം 17, മീനങ്ങാടി 16, നെന്മേനി 12, എടവക, മേപ്പാടി 11 പേര്‍ വീതം, പൊഴുതന, തരിയോട് 10 പേര്‍ വീതം, കല്‍പ്പറ്റ എട്ട്, നൂല്‍പ്പുഴ, പുല്‍പള്ളി ഏഴ് പേര്‍ വീതം, വെള്ളമുണ്ട ആറ്, വൈത്തിരി അഞ്ച്, കണിയാമ്പറ്റ, പൂതാടി നാല് പേര്‍ വീതം, അമ്പലവയല്‍, മാനന്തവാടി, തൊണ്ടര്‍നാട്, വെങ്ങപ്പള്ളി മൂന്ന് പേര്‍ വീതം, മുട്ടില്‍, പടിഞ്ഞാറത്തറ രണ്ട് പേര്‍ വീതം, മുള്ളന്‍കൊല്ലി, മൂപ്പൈനാട് ഒന്ന് വീതം എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗബാധിതരായത്. വിദേശത്ത് നിന്നും വന്ന ബത്തേരി സ്വദേശിക്കും രോഗം സ്ഥിരീകരിച്ചു.