
വയനാട്: ജില്ലയില്‍ ഇന്ന് 283 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 320 പേര്‍ രോഗമുക്തി നേടി. മൂന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 282 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഒരാൾ വിദേശത്ത് നിന്ന് എത്തിയതാണ്. ഇതോടെ ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 13132 ആയി. 11099 പേര്‍ ഇതുവരെ രോഗമുക്തരായി. നിലവില്‍ 1953 പേരാണ് ചികിത്സയിലുള്ളത്.
പടിഞ്ഞാറത്തറ സ്വദേശികളായ 41 പേർ, പനമരം സ്വദേശികളായ 37 പേർ, കണിയാമ്പറ്റ 25 പേർ, ബത്തേരി 24 പേർ, മീനങ്ങാടി 22 പേർ, കൽപ്പറ്റ, മൂപ്പൈനാട് 20 പേർ വീതം, മേപ്പാടി 16 പേർ, പൂതാടി 14 പേർ, മാനന്തവാടി 12 പേർ, അമ്പലവയൽ, തൊണ്ടർനാട് 10 പേർ വീതം, വൈത്തിരി എട്ട് പേർ, മുട്ടിൽ ഏഴ് പേർ, എടവക, നെന്മേനി നാല് പേർ വീതം, തവിഞ്ഞാൽ മൂന്ന് പേർ, പൊഴുതന, നൂൽപ്പുഴ രണ്ടു പേർ വീതം, വെള്ളമുണ്ട സ്വദേശിയായ ഒരാളുമാണ് സമ്പർക്കത്തിലൂടെ രോഗബാധിതരായത്. ഡിസംബർ നാലിന് മസ്‌കറ്റിൽ നിന്നും വന്ന കണിയാമ്പറ്റ സ്വദേശിയാണ് വിദേശത്തു നിന്നും എത്തി കൊവിഡ് ബാധിതനായത്.
ജില്ലയില്‍ നിന്ന് ഇന്ന് 1993 പേരുടെ സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ പരിശോധനയ്ക്ക് അയച്ച 184641 സാമ്പിളുകളില്‍ 183792 പേരുടെ ഫലം ലഭിച്ചു. ഇതില്‍ 170660 നെഗറ്റീവും 13132 പോസിറ്റീവുമാണ്.