കേരളം

kerala

ETV Bharat / state

വയനാട്ടിൽ 187 പേര്‍ക്ക് കൂടി കൊവിഡ് - covid 19

രണ്ട് ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 179 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ

വയനാട്  കോവിഡ് 19  രോഗമുക്തി  സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ  ഒരാളുടെ ഉറവിടം വ്യക്തമല്ല  covid 19  corona virus
വയനാട്ടിൽ 187 പേര്‍ക്ക് കൂടി കൊവിഡ്

By

Published : Oct 10, 2020, 9:11 PM IST

വയനാട്: ജില്ലയില്‍ ഇന്ന് 187 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. 130 പേര്‍ രോഗമുക്തി നേടി. രോഗം സ്ഥിരീകരിച്ചവരില്‍ ആറ് പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും രണ്ട് പേര്‍ വിദേശത്ത് നിന്നും എത്തിയതാണ്. രണ്ട് ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 179 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഒരാളുടെ ഉറവിടം വ്യക്തമല്ല.
ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 4832 ആയി. 3695 പേര്‍ ഇതുവരെ രോഗമുക്തരായി. ചികിത്സയിലിരിക്കെ 25 പേര്‍ മരിച്ചു. നിലവില്‍ 1,112 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 276 പേര്‍ വീടുകളിലാണ് നിരീക്ഷണത്തിൽ കഴിയുന്നത്. 31 പേര്‍ ഇതര ജില്ലകളില്‍ ചികിത്സയിലാണ്.

വൈത്തിരി സ്വദേശികളായ 23 പേര്‍, മേപ്പാടി 17 പേര്‍, മുട്ടില്‍ 16 പേര്‍, കണിയാമ്പറ്റ 15 പേര്‍, തൊണ്ടര്‍നാട്, ബത്തേരി, അമ്പലവയല്‍ 12 പേര്‍ വീതം, തിരുനെല്ലി 10 പേര്‍, വെള്ളമുണ്ട ഒൻപത് പേര്‍, മൂപ്പൈനാട് ഏഴ് പേര്‍, നൂല്‍പ്പുഴ ആറ് പേര്‍, നെന്മേനി, ഇടവക അഞ്ച് പേര്‍ വീതം, ചുള്ളിയോട്, പനമരം നാല് പേര്‍ വീതം, വെങ്ങപ്പള്ളി, കല്‍പ്പറ്റ, മീനങ്ങാടി മൂന്ന് പേര്‍ വീതം, പൊഴുതന, കോട്ടത്തറ, പൂതാടി രണ്ട് പേര്‍ വീതം, തവിഞ്ഞാല്‍, മാനന്തവാടി, പുല്‍പ്പള്ളി, തരിയോട് ഓരോരുത്തര്‍, കോഴിക്കോട് സ്വദേശികള്‍ രണ്ട്, തമിഴ്‌നാട് സ്വദേശിയായ ഒരാൾ എന്നിവരാണ് സമ്പര്‍ക്കത്തിലൂടെ രോഗബാധിതരായത്. വിദേശത്ത് നിന്ന് വന്ന പാലമുക്ക് സ്വദേശി, കല്ലേരി സ്വദേശി, ഇതര സംസ്ഥാനങ്ങളില്‍ നിന്ന് വന്ന കംബ്ലക്കാട് സ്വദേശി, പടിഞ്ഞാറത്തറ സ്വദേശി, ബിഹാറില്‍ നിന്നു വന്ന നാല് ഭഗല്‍പൂര്‍ സ്വദേശികള്‍ എന്നിവർക്കും രോഗം ബാധിച്ചു.

ABOUT THE AUTHOR

...view details