കേരളം

kerala

ETV Bharat / state

വയനാട്ടിൽ 148 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു

ഇതോടെ ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 4,980 ആയി. 3,791 പേര്‍ ഇതുവരെ രോഗമുക്തരായി

വയനാട്  wayanad  kovid 19  covid 19  corona  covid 19
വയനാട്ടിൽ 148 പേര്‍ക്ക് കൂടി കൊവിഡ്

By

Published : Oct 11, 2020, 7:56 PM IST

വയനാട്: ജില്ലയില്‍ 148 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ചവരില്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയവരും ഉള്‍പ്പെടുന്നു. മൂന്ന് ആരോഗ്യ പ്രവർത്തകർ ഉൾപ്പെടെ 145 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഒരാളുടെ രോഗ ഉറവിടം വ്യക്തമല്ല. 96 പേര്‍ രോഗമുക്തി നേടി.

ഇതോടെ ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 4,980 ആയി. 3,791 പേര്‍ ഇതുവരെ രോഗമുക്തരായി. ചികിത്സയിലിരിക്കെ 25 പേര്‍ മരണപ്പെട്ടു. നിലവില്‍ 1,164 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 307 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്. 31 പേര്‍ ഇതര ജില്ലകളില്‍ ചികിത്സയിലാണ്.

അമ്പലവയൽ സ്വദേശികളായ 20 പേർക്ക് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു. മേപ്പാടി സ്വദേശികൾ 19, കണിയാമ്പറ്റ സ്വദേശികൾ 18, വെള്ളമുണ്ട സ്വദേശികൾ 14, കൽപ്പറ്റ, മീനങ്ങാടി സ്വദേശികളായ 10 പേർ , തിരുനെല്ലി, ബത്തേരി, സ്വദേശികളായ എട്ട് പേർ വീതവും, എടവക, പടിഞ്ഞാറത്തറ, മുട്ടിൽ, സ്വദേശികളായ അഞ്ച് പേർ വീതവും, മൂപ്പൈനാട് സ്വദേശികൾ നാല് പേർ , മാനന്തവാടി, നൂൽപ്പുഴ ,വൈത്തിരി സ്വദേശികളായ മൂന്ന് പേർ വീതം, കോട്ടത്തറ, തവിഞ്ഞാൽ, സ്വദേശികളായ രണ്ട് പേർ വീതം, പൊഴുതന, പൂതാടി, തരിയോട്, പനമരം സ്വദേശികളായ ഓരോരുത്തരും ഒരു കോഴിക്കോട് സ്വദേശിയും ഒരു തമിഴ്നാട് സ്വദേശിയുമാണ് സമ്പർക്കത്തിലൂടെ രോഗബാധിതരായത്. അതേസമയം ജില്ലയിൽ മരിച്ച രണ്ട് പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. നൂൽപ്പുഴ തോട്ടമൂല ലക്ഷംവീട് കോളനിയിലെ മനു (30), മീനങ്ങാടി യൂക്കാലിക്കവല സുധീഷ് (23) എന്നിവാണ് മരിച്ചത്.

ABOUT THE AUTHOR

...view details