വയനാട്:ജില്ലയില്‍ 81 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 61 പേര്‍ കൂടി രോഗമുക്തി നേടി. കല്‍പ്പറ്റ വനിതാ സെല്ലിലെ പൊലീസ് ഉദ്യോഗസ്ഥയ്‌ക്കുൾപ്പെടെ 75 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. നാല് പേര്‍ ഇതര സംസ്ഥാനങ്ങളിൽ നിന്നും രണ്ട് പേര്‍ വിദേശത്ത് നിന്നും എത്തിയവരാണ്. ജില്ലയിലെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 2715 ആയി ഉയർന്നു. ആകെ 2060 പേര്‍ രോഗമുക്തരായി. 640 പേർ ചികിത്സയിൽ തുടരുന്നു.
വയനാട്ടിൽ 81 പേർക്ക് കൂടി കൊവിഡ് - wayanad new covid
61 പേര്‍ക്ക് കൂടി രോഗമുക്തി. 75 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ
15 തിരുനെല്ലി സ്വദേശികള്‍, എട്ട് പുല്‍പ്പള്ളി സ്വദേശികള്‍, ഏഴ് മീനങ്ങാടി സ്വദേശികള്‍, എടവക, നൂല്‍പ്പുഴ എന്നിവിടങ്ങളിൽ ആറ് പേർ വീതം, കണിയാമ്പറ്റ, കല്‍പ്പറ്റ എന്നിവിടങ്ങളിൽ അഞ്ച് പേര്‍ വീതം, നാല് വെള്ളമുണ്ട സ്വദേശികള്‍, മാനന്തവാടി, തവിഞ്ഞാല്‍ എന്നിവിടങ്ങളിൽ മൂന്ന് പേര്‍ വീതം, പനമരം, മേപ്പാടി, അമ്പലവയല്‍, പൂതാടി, മുട്ടില്‍ എന്നിവിടങ്ങളിൽ രണ്ടുപേര്‍ വീതം, നെന്മേനി, പൊഴുതന എന്നിവിടങ്ങളിൽ ഓരോരുത്തരും കെ.എസ്.ആര്‍.ടി.സി കണ്ടക്‌ടറായ ഒരു കൊല്ലം സ്വദേശിയുമാണ് സമ്പര്‍ക്കത്തിലൂടെ രോഗബാധിതരായത്. മുട്ടില്‍ സ്വദേശിയുടെ രോഗ ഉറവിടം വ്യക്തമല്ല. കര്‍ണാടകയില്‍ നിന്നെത്തിയ മുപ്പൈനാട് സ്വദേശി (31), സെപ്റ്റംബര്‍ 11 ന് ചെന്നൈയില്‍ നിന്നെത്തിയ മുപ്പൈനാട് സ്വദേശി (25), സെപ്റ്റംബര്‍ 14 ന് മുംബൈയില്‍ നിന്നെത്തിയ മുപ്പൈനാട് സ്വദേശി (48), കര്‍ണാടകയില്‍ നിന്നെത്തിയ തവിഞ്ഞാല്‍ സ്വദേശി (47), ദുബായില്‍ നിന്നെത്തിയ പുല്‍പ്പള്ളി സ്വദേശികള്‍ (42, 41) എന്നിവരും രോഗബാധിതരിൽ ഉൾപ്പെടുന്നു.