വയനാട്: ജില്ലയില്‍ 61 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 153 പേര്‍ കൂടി രോഗമുക്തി നേടി. രണ്ട് ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ എല്ലാവർക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഒരാളുടെ സമ്പർക്ക ഉറവിടം ലഭ്യമല്ല. ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 13,427 ആയി. ഇതുവരെ 11,454 പേര്‍ രോഗമുക്തരായി. 82 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്.
വയനാട്ടിൽ 61 പേര്‍ക്ക് കൂടി കൊവിഡ്
നിലവില്‍ 1892 പേർ ചികിത്സയിൽ തുടരുന്നു. ഇവരില്‍ 1,275 പേര്‍ വീടുകളിൽ ഐസൊലേഷനില്‍ കഴിയുകയാണ്. മാനന്തവാടിയിൽ 20, വൈത്തിരിയിൽ ഏഴ്, പൂതാടിയിൽ ആറ്, ബത്തേരി, എടവക എന്നിവിടങ്ങളിൽ നാല് പേർ വീതം, കൽപ്പറ്റ, കണിയാമ്പറ്റ, കോട്ടത്തറ എന്നിവിടങ്ങളിൽ മൂന്ന് പേർ വീതം, മീനങ്ങാടി, പടിഞ്ഞാറത്തറ, വെള്ളമുണ്ട എന്നിവിടങ്ങളിൽ രണ്ട് പേർ വീതം, മുട്ടിൽ, പനമരം, തവിഞ്ഞാൽ, തിരുനെല്ലി, വെങ്ങപ്പള്ളി സ്വദേശികളായ ഓരോരുത്തരുമാണ് രോഗബാധിതരായത്.