കേരളം

kerala

ETV Bharat / state

വയനാട്ടിൽ 114 പേര്‍ക്ക് കൂടി കൊവിഡ്

115 പേര്‍ കൂടി രോഗമുക്തരായി. 113 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ

wayanad covid update  വയനാട് കൊവിഡ് അപ്‌ഡേറ്റ്  wayanad covid  വയനാട്  കേരള കൊവിഡ്  kerala covid
വയനാട്ടിൽ 114 പേര്‍ക്ക് കൂടി കൊവിഡ്

By

Published : Dec 10, 2020, 6:58 PM IST

വയനാട്: വയനാട്ടിൽ 114 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 115 പേര്‍ കൂടി രോഗമുക്തി നേടി. മൂന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 113 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഒരാള്‍ ഇതര സംസ്ഥാനത്ത് നിന്ന് എത്തിയതാണ്. രണ്ട് പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. ജില്ലയിലെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 12,762 ആയി. ഇതുവരെ 10,630 പേര്‍ രോഗമുക്തരായി. ചികിത്സയിലിരിക്കെ 77 പേരാണ് മരിച്ചത്. നിലവില്‍ 2,055 പേരാണ് ചികിത്സയിലുള്ളത്. 1411 പേര്‍ വീടുകളിൽ ഐസൊലേഷനില്‍ കഴിയുകയാണ്.

ബത്തേരി സ്വദേശികളായ 14 പേര്‍, മുട്ടില്‍ 12 പേര്‍, കല്‍പ്പറ്റ, പൊഴുതന 10 പേര്‍ വീതം, മാനന്തവാടിയിൽ ഒമ്പത് പേര്‍, കോട്ടത്തറയിൽ ഏഴ് പേര്‍, പടിഞ്ഞാറത്തറ, മീനങ്ങാടി, തരിയോട് ആറ് പേര്‍ വീതം, കണിയാമ്പറ്റ, പുല്‍പ്പള്ളി, പനമരം, മുള്ളന്‍കൊല്ലി അഞ്ച് പേര്‍ വീതം, എടവക, വൈത്തിരി മൂന്ന് പേര്‍ വീതം, തവിഞ്ഞാല്‍, വെള്ളമുണ്ട രണ്ട് പേര്‍ വീതം, മൂപ്പൈനാട്, തൊണ്ടര്‍നാട്, നെന്മേനി സ്വദേശികളായ ഓരോരുത്തരുമാണ് സമ്പര്‍ക്കത്തിലൂടെ രോഗ ബാധിതരായത്.

ABOUT THE AUTHOR

...view details