കേരളം

kerala

ETV Bharat / state

വയനാട്ടിൽ ഇന്ന് 108 പേർക്ക് കൊവിഡ്

ജില്ലയില്‍ ഇതോടെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 3893 ആയി

വയനാട് കൊവിഡ് കണക്ക്  സമ്പര്‍ക്ക രോഗബാധ  ആരോഗ്യ പ്രവര്‍ത്തകക്ക് കൊവിഡ്  wayanad covid tally  covid by contact in wayanad  covid for health worker in wayanad
വയനാട്ടിൽ ഇന്ന് 108 പേർക്ക് കൊവിഡ്

By

Published : Oct 2, 2020, 8:41 PM IST

വയനാട്: ജില്ലയില്‍ ഇന്ന് 108 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 68 പേര്‍ രോഗമുക്തി നേടി. ഒരു ആരോഗ്യപ്രവര്‍ത്തക ഉള്‍പ്പെടെ 104 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 4 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ്. ഇതോടെ ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 3893 ആയി. 2773 പേര്‍ ഇതുവരെ രോഗമുക്തരായി. നിലവില്‍ 1099 പേരാണ് ചികിത്സയിലുള്ളത്.

രോഗം സ്ഥിരീകരിച്ചവര്‍: പടിഞ്ഞാറത്തറ സ്വദേശികള്‍ 18, മൂപ്പൈനാട് സ്വദേശികള്‍ 14, മുട്ടില്‍ സ്വദേശികള്‍ 7, കല്‍പ്പറ്റ, കോട്ടത്തറ, മാനന്തവാടി, പനമരം സ്വദേശികളായ 6 പേര്‍ വീതം, മേപ്പാടി, വൈത്തിരി, വെങ്ങപ്പള്ളി സ്വദേശികളായ 5 പേര്‍ വീതം, 4 തരിയോട് സ്വദേശികള്‍, തവിഞ്ഞാല്‍, നെന്മേനി, വെള്ളമുണ്ട സ്വദേശികളായ 3 പേര്‍ വീതം, എടവക, നൂല്‍പ്പുഴ, പൂതാടി, പൊഴുതന സ്വദേശികളായ 2 പേര്‍ വീതം, തിരുനെല്ലി, ബത്തേരി, കണിയാമ്പറ്റ സ്വദേശികളായ ഓരോരുത്തര്‍, വൈത്തിരി താലൂക്ക് ആശുപത്രിയിലെ ഒരു ആരോഗ്യ പ്രവര്‍ത്തക, ഒരു മലപ്പുറം സ്വദേശി എന്നിവരാണ് സമ്പര്‍ക്കത്തിലൂടെ രോഗബാധിതരായത്.

മൈസൂരില്‍ നിന്ന് വന്ന കല്‍പ്പറ്റ സ്വദേശി, ബംഗളൂരുവില്‍ നിന്ന് വന്ന പുല്‍പ്പള്ളി സ്വദേശി, ഒക്‌ടോബര്‍ ഒന്നിന് മൈസൂരില്‍ നിന്ന് വന്ന തിരുനെല്ലി സ്വദേശി, സെപ്റ്റംബര്‍ 30ന് തമിഴ്‌നാട്ടില്‍നിന്ന് വന്ന തമിഴ്‌നാട് സ്വദേശി എന്നിവർക്കാണ് ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തി രോഗം സ്ഥിരീകരിച്ചത്.

ABOUT THE AUTHOR

...view details