കേരളം

kerala

ETV Bharat / state

പൊലീസുകാർക്ക് കൊവിഡ്: വയനാട് ജില്ലയിലെ കോടതികൾ അടച്ചു - latest wayanad

സുൽത്താൻ ബത്തേരി, മാനന്തവാടി കോടതികളാണ്‌ അടച്ചത്.

വയനാട് ജില്ലയിലെ കോടതികൾ അടച്ചു  latest wayanad  wayanad court
വയനാട് ജില്ലയിലെ കോടതികൾ അടച്ചു

By

Published : May 14, 2020, 12:20 PM IST

വയനാട്: വയനാട് ജില്ലയിലെ സുൽത്താൻ ബത്തേരി, മാനന്തവാടി കോടതികൾ അടച്ചു. മാനന്തവാടി പൊലീസ് സ്റ്റേഷനിലെ രണ്ട് പൊലീസുകാർക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതിനെ തുടർന്നാണ് മുൻകരുതൽ. മാനന്തവാടി കോടതിയിലെ ഓഫീസ് അസിസ്റ്റന്‍റിന്‍റെ ഭർത്താവ് മാനന്തവാടി എസ്ഐ ആണ്. ബത്തേരി മജിസ്ട്രേറ്റ് കോടതിയിലെ ജീവനക്കാരിയുടെ ഭർത്താവും മാനന്തവാടിയിൽ പൊലീസുകാരനാണ്. ബത്തേരി പൊലീസ് സ്റ്റേഷനിലെ ഇരുപതോളം പൊലീസ് ഉദ്യോഗസ്ഥർ നിരീക്ഷണത്തിലാണ്. സിഐയും എസ്ഐയും ഇതിൽ ഉൾപ്പെടുന്നു. അതേസമയം ജില്ലയിൽ അവലോകന യോഗങ്ങൾക്ക് ആൾക്കൂട്ടം ഒഴിവാക്കാൻ ജില്ലയുടെ ചുമതലയുള്ള മന്ത്രി എകെ ശശീന്ദ്രൻ നിർദ്ദേശം നൽകി. കലക്ടർ, ഡിഎംഒ, പൊലീസ് പ്രതിനിധി എന്നിവർ മാത്രം യോഗത്തിൽ പങ്കെടുത്താൽ മതിയെന്നാണ് നിർദേശം.

ABOUT THE AUTHOR

...view details