വയനാടിനെ വീണ്ടെടുക്കാൻ മഹാശുചീകരണ യജ്ഞം - വയനാടിനെ വീണ്ടെടുക്കാൻ മഹാശുചീകരണ യജ്ഞം
ജില്ലാ കുടുംബശ്രീ മിഷന്‍റെ നേതൃത്വത്തിൽ അമ്പതിനായിരത്തിലധികം പ്രവർത്തകർ ശുചീകരണത്തില്‍ പങ്കെടുത്തു
വയനാടിനെ വീണ്ടെടുക്കാൻ മഹാശുചീകരണ യജ്ഞം
വയനാട്: മഴക്കെടുതിയിൽ മുങ്ങിയ വയനാടിനെ വീണ്ടെടുക്കാൻ മഹാ ശുചീകരണ യജ്ഞം. ഒന്നേകാൽ ലക്ഷം പേരാണ് യജ്ഞത്തിൽ പങ്കാളികളായത്. പ്രളയത്തിൽ അടിഞ്ഞ് കൂടിയ മാലിന്യം നീക്കം ചെയ്യാൻ നാടൊന്നാകെയാണ് വയനാട്ടിൽ അണിനിരന്നത്. ജില്ലാ കുടുംബശ്രീ മിഷന്‍റെ നേതൃത്വത്തിൽ അമ്പതിനായിരത്തിലധികം പ്രവർത്തകർ രംഗത്തിറങ്ങി. ഉദ്യോഗസ്ഥരും വിദ്യാർഥികളും പ്രവർത്തനത്തിൽ പങ്കാളികളായി. പരിസര ശുചീകരണം, മണ്ണ് നീക്കൽ എന്നിവയ്ക്ക് പുറമേ കിണറുകളും ശുചീകരിച്ചു. ഓരോ പഞ്ചായത്തിലും വാർഡുകൾ കേന്ദ്രീകരിച്ചാണ് ശുചീകരണം നടത്തിയത്.